കൈ​ക്കു​ഞ്ഞുമായി മോ​ഷ്ടാ​ക്ക​ളെ തുരത്തി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ; കി​ടി​ല​ൻ വീ​ഡി​യോ
കൈ​ക്കു​ഞ്ഞി​നെ ക​ര​ങ്ങ​ളി​ൽ ചേ​ർ​ത്ത് പി​ടി​ച്ച് മോ​ഷ്ടാ​ക്ക​ളെ നേ​രി​ടു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ബ്ര​സീ​ലി​ലെ സംപൗളോ​യി​ലു​ള്ള ഒ​രു ഫാ​ർ​മ​സി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

ഡ്യൂ​ട്ടി​യി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ റാ​ഫേ​ൽ സോ​സ ഭാ​ര്യ​യും കൈ​ക്കു​ഞ്ഞു​മാ​യി ഫാ​ർ​മ​സി​യി​ൽ എ​ത്തി​യ​ത്. പെ​ട്ടെ​ന്ന് ആ​യു​ധ​ധാ​രി​ക​ളാ​യ ര​ണ്ടു മോ​ഷ്ടാ​ക്ക​ൾ ആ​ക്ര​മ​ണ​ത്തി​നു മു​തി​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ദ്ദേ​ഹം ഞൊ​ടി​യി​ട​യി​ൽ ത​ന്‍റെ പി​സ്റ്റൾ കൈ​ക്ക​ലാ​ക്കി ഇ​വ​രി​ലൊ​രാ​ളെ വെ​ടി​വെ​ച്ചു വീ​ഴ്ത്തി. ഈ ​സ​മ​യ​മ​ത്ര​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം സ​മീ​പം നി​ന്ന ഭാ​ര്യ​യു​ടെ കൈ​യി​ലേ​ക്ക് കു​ട്ടി​യെ ഏ​ൽ​പ്പി​ച്ച​തി​നു ശേ​ഷം അ​ടു​ത്ത ആ​ക്ര​മി​യേ​യും വെ​ടി​വച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ക​ട​യ്ക്കു​ള്ളി​ലെ സി​സി​ടി​വി​ കാമറയി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.