സി​യ​റ ലി​യോ​ണിന്‍റെ 709 കാ​ര​റ്റ് "സ​മാ​ധാ​ന വ​ജ്രം' ലേ​ല​ത്തി​ൽ വി​റ്റു
ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സി​യ​റ ലി​യോ​ണി​ൽ ക​ണ്ടെ​ത്തി​യ 709 കാ​ര​റ്റ് വ​ജ്രം 65 ല​ക്ഷം ഡോ​ള​ർ (42.25 കോ​ടി രൂ​പ) ലേ​ല​ത്തി​ൽ വി​റ്റു. സ​മാ​ധാ​ന​ത്തി​ന്‍റെ വ​ജ്ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന അ​ണ്ഡാ​കൃ​തി​യി​ലു​ള്ള വ​ജ്ര​മാ​ണ് വി​റ്റ​ത്. ബ്രി​ട്ട​നി​ൽ നി​ന്നു​ള്ള ആ​ഭ​ര​ണ നി​ർ​മാ​താ​ക്ക​ളാ​യ ലോ​റ​ൻ​സ് ഗ്രാ​ഫാ​ണ് വ​ജ്രം സ്വ​ന്ത​മാ​ക്കി​യ​ത്.



ന്യൂ​യോ​ർ​ക്കി​ൽ റാ​പാ​പോ​ർ​ട്ട് വ​ജ്ര​ക്ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലേ​ലം ന​ട​ത്തി​യ​ത്. ലേ​ല​ത്തി​ലൂ​ടെ ല​ഭി​ച്ച തു​ക സി​യ​റ ലി​യോ​ണി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് റാ​പാ​പോ​ർ​ട്ട് പ​റ​ഞ്ഞു. വ​ജ്ര​ഖ​ന​ന​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ആ​ഭ്യ​ന്ത​ര​ക​ലാ​പം രാ​ജ്യ​ത്തെ സ്ഥി​തി താ​റു​മാ​റാ​ക്കി​യി​രു​ന്നു.

2017 മാ​ർ​ച്ചി​ൽ കി​ഴ​ക്ക​ൻ കൊ​നോ ജി​ല്ല​യി​ൽ നി​ന്നാ​ണ് വ​ജ്രം ക​ണ്ടെ​ത്തി​യ​ത്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലു​പ്പ​മു​ള്ള അ​ൺ​ക​ട്ട് വ​ജ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്.