കാ​ത്തി​രി​പ്പി​നു വി​രാ​മം; പൂ​മ​രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്
Friday, October 20, 2017 4:07 AM IST
കാ​ളി​ദാ​സ് ജ​യ​റാം മലയാളത്തിൽ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന പൂ​മ​രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ക്രി​സ്മ​സി​നു റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ റി​ലീ​സ് തി​യ​തി പുറത്തുവിട്ടിട്ടില്ല. അ​ടു​ത്തി​ടെ ന​ട​ന്നൊ​രു ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ ന​ട​ൻ ജ​യ​റാ​മും പൂ​മ​ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​നു​മാ​ണ് ചി​ത്രം ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ച​ത്.

ചി​ത്ര​ത്തി​ലേതായി നേരത്തെ പുറത്തിറങ്ങിയ ര​ണ്ടു ഗാ​ന​ങ്ങ​ളും ഹി​റ്റാ​യി​രു​ന്നു. അ​തി​ലെ ഞാ​നും ഞാ​നു​മെ​ന്‍റാ​ളും എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്‍റെ റിലീസ് മാത്രം നീളുകയായിരുന്നു. ഇതോടെ ചിത്രത്തിനെ​തി​രെ നി​ര​വ​ധി ട്രോ​ളു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

കാ​ളി​ദാ​സി​നെ കൂ​ടാ​തെ കു​ഞ്ചാ​ക്കോ ബോ​ബ​ൻ, മീ​രാ ജാ​സ്മി​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ടെന്നാണ് അറിയുന്നത്. എ​ബ്രി​ഡ് ഷൈ​ൻ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ലൈം ​ലൈ​റ്റ് സി​നി​മാ​സി​നു വേ​ണ്ടി എ​ബ്രി​ഡ് ഷൈ​നും ഡോ. ​പോ​ൾ വ​ർ​ഗീ​സും ചേ​ർ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.