സു​മാ​ത്ര​ൻ ഒ​റാം​ഗ് ഉ​ട്ട​ൻ മു​ത്ത​ശ്ശി ഓ​ർ​മ​യാ​യി
Tuesday, June 19, 2018 12:05 PM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള സു​മാ​ത്ര​ൻ ഒ​റാം​ഗ് ഉ​ട്ട​ൻ ഓ​ർ​മ​യാ​യി. പെ​ർ​ത്തി​ലെ മൃ​ഗ​ശാ​ല​യി​ലെ 62 വ​യ​സ് പ്രാ​യ​മു​ള്ള പു​വാ​ൻ എ​ന്ന പെ​ൺ ഒ​റാം​ഗ് ഉ​ട്ട​നാ​ണ് ച​ത്ത​ത്. വ​ള​രെ നാ​ളാ​യി ആ​രോ​ഗ്യം ക്ഷ​യി​ച്ച നി​ല​യി​ലാ​യി​രു​ന്നു പു​വാ​ൻ.

1968ലാ​ണ് പു​വാ​ൻ പെ​ർ​ത്തി​ലെ മൃ​ഗ​ശാ​ല​യി​ൽ എ​ത്തു​ന്ന​ത്. ഗ്രാ​ൻ​ഡ് ഓ​ൾ​ഡ് ലേ​ഡി എ​ന്നാ​ണ് പു​വാ​ൻ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 2016ൽ ​ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും പ്രാ​യ​മു​ള്ള സു​മാ​ത്ര​ൻ ഒ​റാം​ഗ് ഉ​ട്ട​നാ​യി ഗി​ന്ന​സ് ലോ​ക​റി​ക്കാ​ർ​ഡ് അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ചി​രു​ന്നു.

അ​തീ​വ വം​ശ​നാ​ശ ഭീ​ഷ​ണി​യ നേ​രി​ടു​ന്ന പ​ട്ടി​ക​യി​ലാ​ണ് സു​മാ​ത്ര​ൻ ഒ​റാം​ഗ് ഉ​ട്ട​നെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സു​മാ​ത്ര ഇ​ന്തോ​നേ​ഷ്യ​ക്കു മാ​ത്രം കീ​ഴി​ലു​ള്ള ദ്വീ​പാ​ണ്. വേ​ട്ട​യും വ​ന​ന​ശീ​ക​ര​ണ​വു​മാ​ണു ഒ​റാം​ഗ് ഉ​ട്ട​നെ വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.