ഒ​രു മാ​സം, 11 രാ​ജ്യ​ങ്ങ​ൾ, 10,000 കി​ലോ​മീ​റ്റ​ർ; ഇ​താ മ​റ്റൊ​രു "കൊ​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക’
Sunday, May 20, 2018 12:02 PM IST
ഒ​രു മാ​സം​കൊ​ണ്ട് 11 രാ​ജ്യ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെയ്ത്‌ അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​ര​നെ അ​മേ​രി​ക്ക പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ചു. പ​ഞ്ചാ​ബി​ലെ ക​പു​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ ഹ​ർ​പ്രീ​ത് സിം​ഗാ​ണ് ഈ ​സാ​ഹ​സി​ക​യാ​ത്ര ചെ​യ്ത​ത്. ബ്ര​സീ​ലി​ൽ​നി​ന്നു യാ​ത്ര ചെ​യ്ത ഹ​ർ​പ്രീ​ത് 10000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ണ് മെ​ക്സി​ക്കോ​യി​ലെ​ത്തി​യ​ത്.

2016ൽ ​യു​എ​സി​ൽ പി​ടി​യി​ലാ​യ ഹ​ർ​പ്രീ​തി​നെ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ച്ച​യ​ച്ചു. ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ഹ​ർ​പ്രീ​തി​നെ ശ​നി​യാ​ഴ്ച ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച് പോ​ലീ​സി​നു കൈ​മാ​റി.

2016 ഓ​ഗ​സ്റ്റ് 20-നാ​ണ് ഹ​ർ​പ്രീ​ത് സ്വ​ന്തം പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് ബ്ര​സീ​ലി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​വി​ടെ​നി​ന്നാ​ണ് ഇ​യാ​ൾ യുഎസിലേക്ക് യാ​ത്ര ആ​രം​ഭി​ച്ച​ത്. ബ്ര​സീ​ലി​ൽ​നി​ന്നു ബൊ​ളീ​വി​യ​യി​ലേ​ക്കു പോ​യ ഹ​ർ​പ്രീ​ത്, ഇ​വി​ടെ​നി​ന്നു റോ​ഡു​മാ​ർ​ഗം പെ​റു​വി​ലെ​ത്തി. ജ​ല​ന്ദ​ർ സ്വ​ദേ​ശി​യാ​യ ഒ​രു ട്രാ​വ​ൽ ഏ​ജ​ന്‍റും ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പെ​റു​വി​ൽ​നി​ന്ന് ഇ​ക്വ​ഡോ​ർ, കൊ​ളം​ബി​യ, പാ​ന​മ വ​ഴി കോ​സ്റ്റ​റി​ക്ക​യി​ലെ​ത്തി. ഇ​വി​ടെ​നി​ന്ന് ഹോ​ണ്ടു​റാ​സി​ലൂ​ടെ ക​ട​ന്ന് ഗ്വാ​ട്ടി​മാ​ല വ​ഴി മെ​ക്സി​ക്കോ​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

മെ​ക്സി​ക്കോ​യി​ൽ​നി​ന്നു ബോ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി യു​എ​സി​ലേ​ക്കു ക​ട​ന്നു. ബോ​ട്ട് യാ​ത്ര​യ്ക്കി​ടെ ഇ​യാ​ളു​ടെ പാ​സ്പോ​ർ​ട്ടും മ​റ്റു സാ​ധ​ന​സാ​മ​ഗ്രി​ക​ളും മോ​ഷ്ടി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് ട്രാ​വ​ൽ ഏ​ജ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹ​ർ​പ്രീ​ത് ഒ​രു വ്യാ​ജ​പാ​സ്പോ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ചു.

അ​മേ​രി​ക്ക​യി​ൽ എ​ത്തി ഹ​ർ​പ്രീ​ത് 15 മാ​സം ഒ​രു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റോ​റി​ൽ ജോ​ലി ചെ​യ്തു. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ അ​ന​ധി​കൃ​ത താ​മ​സ​ത്തി​നു പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. യു​എ​സ് പൗ​ര​ത്വ​ത്തി​നു​വേ​ണ്ടി​യാ​ണ് ഹ​ർ​പ്രീ​ത് ഈ ​സാ​ഹ​സ​ത്തി​നു മു​തി​ർ​ന്ന​തെ​ന്ന് കു​ടി​യേ​റ്റ വ​കു​പ്പ് അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ ഇ​തി​നു സ​മാ​ന​മാ​യ യാ​ത്ര​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​ഐ​എ-​കൊ​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക എ​ന്ന പേ​രി​ൽ അ​മ​ൽ നീ​ര​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​ല​യാ​ള ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ത​ന്‍റെ പ്ര​ണ​യി​നി​യെ തേ​ടി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​കു​ന്ന​താ​ണു ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

യു​എ​സ് വീ​സ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്, വീ​സ ആ​വ​ശ്യ​മി​ല്ലാ​ത്ത നി​ക്ക​രാ​ഗ്വ​യി​ലേ​ക്കും അ​വി​ടെ​നി​ന്നു മെ​ക്സി​ക്കോ​യി​ലെ റെ​യ്നോ​സ​യി​ലേ​ക്കും പി​ന്നീ​ട് യു​എ​സി​ലേ​ക്കു​മു​ള്ള നാ​യ​ക​ന്‍റെ യാ​ത്ര ചി​ത്രീ​ക​രി​ച്ച സി​നി​മ മി​ക​ച്ച വി​ജ​യം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.