ഫ്ര​ഞ്ച് രാ​ജ്ഞി​യു​ടെ ഹൃ​ദ​യം മോ​ഷ​ണം പോ​യി
Thursday, April 19, 2018 11:18 AM IST
ഫ്ര​ഞ്ച് രാ​ജ്ഞി ആ​ൻ ഓ​ഫ് ബ്രി​ട്ട​നി​യു​ടെ ഹൃ​ദ​യം ഫ്രാ​ൻ​സി​ലെ ഒ​രു മ്യൂ​സി​യ​ത്തി​ൽ​നി​ന്ന് മോ​ഷ​ണം പോ​യി. ഹൃ​ദ​യം സൂ​ക്ഷി​ച്ചി​രു​ന്ന ഓ​വ​ൽ ഷേ​പ്പി​ലു​ള്ള സ്വ​ർ​ണ​പ്പെ​ട്ടി​യും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. മ്യൂ​സി​യ​ത്തി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന ക​ള്ള​ന്മാ​രാ​ണ് 400 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ ​സ്മാ​ര​കം മോ​ഷ്ടി​ച്ച​ത്.​

ദീ​ർ​ഘ​നാ​ൾ ബ്രി​ട്ട​നി എ​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ രാ​ജ്ഞി​യാ​യി​രു​ന്ന​യാ​ളാ​ണ് ആ​ൻ. രാ​ജ്ഞി മ​രി​ച്ച​പ്പോ​ൾ അ​വ​രു​ടെ ഓ​ർ​മ എ​ന്നും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ശ​രീ​ര​ത്തി​ൽ​നി​ന്ന് ഹൃ​ദ​യം എ​ടു​ത്തു​മാ​റ്റി ഒ​രു സ്വ​ർ​ണ പേ​ട​ക​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കൊ​ത്തു​പ​ണി​ക​ളൊ​ക്കെ ചെ​യ്ത് മ​നോ​ഹ​ര​മാ​ക്കി​യ​താ​ണ് ഈ ​പേ​ട​കം.

ആ​ദ്യം രാ​ജ​കൊ​ട്ടാ​ര​ത്തി​ലെ ക​ല്ല​റ​യി​ലാ​ണ് ഈ ​പേ​ട​കം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. 130 വ​ർ​ഷം മു​ന്പാ​ണ് ഇ​ത് മ്യൂ​സി​യ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ത്ര​യും അ​മൂ​ല്യ​മാ​യ ഒ​രു വ​സ്തു മോ​ഷ​ണം പോ​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.