പ്രാ​യം പ​തി​നെ​ട്ട്; കാ​ഴ്ചയി​ൽ എ​ണ്‍​പ​ത്
Thursday, June 7, 2018 3:16 PM IST
ചെ​റു​പ്രാ​യ​ത്തി​ൽ സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​വാ​ൻ ഓരോരുത്തരും പ​ണി​പ്പെ​ടു​മ്പോ​ൾ ചൈ​ന​യി​ലു​ള്ള സി​യോ സൂ​യി എ​ന്ന ബാ​ലന്‍റെ അവസ്ഥകണ്ട് അമ്പരക്കുകയാണ് ഒരു നാട് മുഴുവൻ. കാ​ര​ണം പ്രാ​യം പ​തി​നെ​ട്ട് ആ​ണെ​ങ്കി​ലും കാ​ഴ്ച​യി​ൽ എ​ണ്‍​പ​ത് വ​യ​സു​കാ​ര​നെ പോ​ലെ​യാ​ണ് സി​യോ. വൃ​ദ്ധ​രെപ്പോലെ മു​ഖ​ത്തെ ത്വ​ക്ക് ചു​ക്കിച്ചുളി​യു​ന്നു എ​ന്ന പ്ര​ശ്ന​മാ​ണ് ഹ​ർ​ബി​നി​ലെ പ്ര​ശ്ത​മാ​യ ഒ​രു ഹൈ​സ്കൂളിൽ വി​ദ്യാ​ർ​ഥി​യാ​യ ഈ ​പ​തി​നെ​ട്ടു വ​യ​സു​കാ​ര​ൻ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ബു​ദ്ധി​മു​ട്ട്.

മു​ഖ​ത്തെ മ​സി​ലി​നെ​യും ത്വ​ക്കി​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന രോഗമാണ് സി​യോ​യു​ടെ ത്വ​ക്ക് ചു​ളി​യു​വാ​ൻ കാ​ര​ണം. താ​ഴ്ന്ന ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​ണ് ഈ ​ബു​ദ്ധി​മു​ട്ട് സി​യോ അ​ഭി​മു​ഖീ​ക​രി​ക്കു​വാ​ൻ ആ​രം​ഭി​ച്ച​ത്. ഒാരോ ദി​വ​സം ക​ഴി​യുംതോ​റും ത്വ​ക്കിന്‍റെ ചു​ളി​വ് വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പം പ​ഠി​ക്കു​ന്ന മ​റ്റ് കു​ട്ടി​ക​ൾ സു​ന്ദ​ര​ന്മാ​രും സു​ന്ദ​രി​ക​ളു​മാ​യി നടക്കുമ്പോൾ സോ​യി വൃ​ദ്ധ​നെപ്പോലെ മാ​റി. ഈ ​പ്ര​തി​ഭാ​സ​ത്തി​ന്‍റെ ര​ഹ​സ്യം ഡോ​ക്ട​ർ​മാ​ർ​ക്ക് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​കെ ത​ക​ർ​ന്നുപോ​യ സി​യോ​ ത​ന്‍റെ അ​വ​സ്ഥ​യു​മാ​യി ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും പൊ​രു​ത്ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.



ഈ ​പ്ര​ശ്ന​മൊ​ക്ക​യാ​ണെ​ങ്കി​ലും സി​യോ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള കു​ഴ​പ്പ​വു​മി​ല്ല. മാ​ത്ര​മ​ല്ല പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഒ​പ്പ​മു​ണ്ട്. സ്കൂ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ർ​ഥി എ​ന്ന പ​ട്ടം സി​യോ​യ്ക്കാ​ണ്.

കൂ​ട്ടു​കാ​ർ​ക്കി​ട​യി​ൽ സി​യോ അ​റി​യ​പ്പെ​ടു​ന്ന​ത് സൂ​പ്പ​ർ​മാ​ൻ എ​ന്ന പേ​രി​ലാ​ണ്. സി​യോ​യെപ്പറ്റി ചോ​ദി​ച്ചാ​ൽ ടീ​ച്ച​ർ​മാ​ർ​ക്ക് എ​ല്ലാം നൂ​റുനാ​വാ​ണ്. ചി​ല​പ്പോ​ഴൊ​ക്കെ കൂ​ട്ടു​കാ​ർ ത​ന്‍റെ അ​വ​സ്ഥ​യെ ക​ളി​യാ​ക്കു​മ്പോ​ൾ വി​ഷ​മം തോ​ന്നാ​റു​ണ്ട്. എ​ന്നാ​ൽ പോ​സി​റ്റീ​വ് ആ​യി ചി​ന്തി​ക്കു​ന്ന​തുകൊ​ണ്ടും അ​തി​നെ ത​ര​ണം ചെ​യ്യു​വാ​ൻ എ​നി​ക്കു സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് സി​യോ പ​റ​യു​ന്നു.

ഈ ​അ​വ​സ്ഥ​യി​ൽ എ​നി​ക്ക് വി​ഷ​മം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത് നു​ണ​യാ​കും. പ​ക്ഷെ എ​ല്ലാം പോ​സി​റ്റീ​വ് ആ​യി ചി​ന്തി​ക്കു​ന്ന മ​നു​ഷ്യ​ൻ ആ​ണ് ഞാ​ൻ. അ​താ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ബ​ലം.- സി​യോ പ​റ​യു​ന്നു. ചൈ​ന​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഒ​ന്നാ​യ സി​ൻഹു​വ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഉ​പ​രിപ​ഠ​ന​ത്തി​നാ​യി ഒ​രു​ങ്ങു​ക​യാ​ണ് സി​യോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.