പണിതു പണിതു റോബോട്ടിനെ ഇല്ലാതാക്കി
Tuesday, May 8, 2018 9:35 AM IST
ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു തി​രി​ച്ചെ​ത്തു​ന്ന ആ​ദ്യ റോ​ബ​ട്ട് എ​ന്ന റി​ക്കാ​ർ​ഡ് അ​മേ​രി​ക്ക​യി​ലെ റോ​ബോ​നോ​ട്ട് 2 എ​ന്ന റോ​ബ​ട്ടി​ന്. മ​നു​ഷ്യ​രൂ​പ​മു​ള്ള റോ​ബോ​നോ​ട്ട് 2 അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യാ​ണ് ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ റോ​ബോ​ട്ടി​ക്സ് ഗ​വേ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2011ലാ​ണ് ആ​ർ 2 എ​ന്ന അ​റി​യ​പ്പെ​ടു​ന്ന റോ​ബോ​നോ​ട്ട് 2നെ ​അ​വി​ടേ​ക്ക് അ​യ​ച്ച​ത്. ‌

ഭാ​ഗിക​മാ​യി മ​നു​ഷ്യ​രൂ​പ​ത്തി​ൽ രൂ​പ​ക​ല്പ​ന ചെ​യ്തി​രു​ന്ന ഈ ​റോ​ബ​ട്ടി​ന് ര​ണ്ടു കൈ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു ശേ​ഷം ആ​ർ 2ന് ​ച​ല​ന​ശേ​ഷി ന​ല്കാ​ൻ കാ​ലു​ക​ൾ പി​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​നു​ശേ​ഷം ആ​ർ 2ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം​തെ​റ്റി​ത്തു​ട​ങ്ങി. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​വ​ച്ച് നി​ര​വ​ധി അ​ഴി​ച്ചു​പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ആ​ർ2​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​ൻ നാ​സ​യ്ക്കാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് തി​രി​ച്ച് ഭൂ​മി​യി​ലെ​ത്തി​ച്ച് കേ​ടു​പാ​ടു​ക​ൾ നീ​ക്കാ​ൻ നാ​സ തീ​രു​മാ​നി​ച്ച​ത്.

ബ​ഹി​രാ​കാ​ശ​ത്തേ​ക്കും തി​രി​കെ ഭൂ​മി​യി​ലേ​ക്കും സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​വു​ക​യും കൊ​ണ്ടു​വ​രു​ക​യും ചെ​യ്യു​ന്ന സ്പേ​സ് എ​ക്സി​ന്‍റെ ഡ്രാ​ഗ​ണ്‍ കാ​ർ​ഗോ സ്പേ​സ് ക്രാ​ഫ്റ്റി​ലാ​യി​രു​ന്നു ഈ ​തി​രി​ച്ചെ​ത്തി​ക്ക​ൽ. റോ​ബ​ട്ടി​നെ നി​ർ​മി​ച്ച ഹൂ​സ്റ്റ​ണി​ലെ ജോ​ണ്‍സ​ണ്‍ സ്പേ​സ് സെ​ന്‍റ​റി​നാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ചു​മ​ത​ല. അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ചെ​റി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യാ​ൻ ഈ ​റോ​ബ​ട്ടി​നു ക​ഴി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.