ട്രാക്ടർ റേസ് കാണാൻ ആളുകൾ കയറിയ ഷെഡ് തകർന്നു; 17 പേർക്ക് പരിക്ക്
Monday, July 30, 2018 2:08 PM IST
രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ ട്രാക്ടർ റേസ് കാണുന്നതിന് ആളുകൾ കയറിയ ഷെഡ്ഡിന്‍റെ നേൽക്കൂര തകർന്ന് വീണു. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. ശ്രീഗംഗ നഗർ ജില്ലയിൽ നടന്ന ട്രാക്ടർ റേസിന് 5.000ലേറെപ്പേരാണ് കാഴ്ചക്കാരായി എത്തിയത്. കാണികളായ നൂറിലറെപ്പേരാണ് ഇവിടെയുള്ള ടിൻ ഷേഡിനു മുകളിലേക്ക് കയറിയത്.

ഭാരം താങ്ങാനാകാതെ ഷെഡ് തകരുകയായിരുന്നു. നൂറുകണക്കിനാളുകളുടെ മുകളിലേക്കാണ് ഷെഡ് തകർന്ന് വീണത്. പരിക്കേറ്റവരിൽ 17 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റേസ് സംഘടിപ്പിക്കുന്നതിന് സംഘാടകർ അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.