പാതിരാത്രി ന​ടു​റോ​ഡി​ൽ ക്രി​ക്ക​റ്റ് ക​ളി​ച്ച് മാസ്റ്റർ ബ്ലാസ്റ്റർ; അന്തംവിട്ട് യാത്രക്കാർ
Tuesday, April 17, 2018 1:39 PM IST
പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​ന്പോ​ഴും ത​ന്‍റെ പ്ര​വൃ​ത്തി​കൊ​ണ്ട് ഏ​വ​രു​ടെ​യും മ​ന​സി​ൽ വ​ലി​യൊ​രു സ്ഥാ​നം നേ​ടാ​ൻ സാ​ധി​ച്ച വ്യ​ക്തി​യാ​ണ് ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ള്ള സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ.

ഇ​പ്പൊ​ഴി​താ പാ​തിരാ​ത്രി​യി​ൽ തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​ദ്ദേ​ഹം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. മും​ബൈ​യി​ലെ വി​ലേ പാ​ർ​ലെ ഈ​സ്റ്റി​ലെ ദ​യാ​ൽ​ദാ​സ് റോ​ഡി​ലെ തി​ര​ക്കേ​റി​യ ട്രാ​ഫി​ക്കി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം ക്രി​ക്ക​റ്റ് ക​ളി​ച്ച​ത്.

റോ​ഡി​ൽ ക്രി​ക്ക​റ്റ് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​ർ കാ​റി​ൽ നി​ന്നി​റ​ങ്ങി വ​രു​ന്ന സ​ച്ചി​നെ ക​ണ്ട് അ​ന്പ​ര​ന്നു നി​ൽ​ക്കു​ന്പോ​ൾ അ​ദ്ദേ​ഹം അ​വ​രു​ടെ കൈ​യി​ൽ നി​ന്നും ക്രി​ക്ക​റ്റ് ബാ​റ്റ് വാ​ങ്ങി ബാ​റ്റ് ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഇ​തി​നു മു​ന്പ് തെ​രു​വ് കു​ട്ടി​ക​ളോ​ടൊ​പ്പം മും​ബൈ എം​ഐ​ജി ക്ല​ബ്ബി​ൽ ക്രി​ക്ക​റ്റ് ക​ളി​ച്ചാ​ണ് സ​ച്ചി​ൻ ത​ന്‍റെ നാ​ൽ​പ്പ​ത്തി​മൂ​ന്നാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.