"ഹെ​ൽ​മ​റ്റ് ധ​രി​ക്കൂ...' ബൈ​ക്ക് യാ​ത്രികയെ ഉ​പ​ദേ​ശി​ച്ചു സ​ച്ചി​ൻ
Friday, November 3, 2017 8:19 AM IST
കേ​ര​ള​ത്തി​ലെ ബൈ​ക്ക് യാ​ത്രി​ക​രെ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ൻ ഉ​പ​ദേ​ശി​ച്ച് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​യ​പ്പോ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​മാ​ണ് സ​ച്ചി​ൻ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്കു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക്ഷ​ണി​ക്കാ​നാ​ണു സ​ച്ചി​ൻ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പേ​ട്ട-​ചാ​ക്ക റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു സ​ച്ചി​ൻ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രെ ക​ണ്ട സ​ച്ചി​ൻ വാ​ഹ​നം നി​ർ​ത്തി​യ ശേ​ഷം ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കി​നു പി​ന്നി​ൽ യാ​ത്ര ചെ​യ്ത സ്ത്രീ​യെ ഹെ​ൽ​മ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന് ഉ​പ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. മു​ന്നി​ലി​രി​ക്കു​ന്ന​വ​ർ മാ​ത്ര​മ​ല്ല, പി​ന്നി​ലി​രി​ക്കു​ന്ന​വ​രും ഹെ​ൽ​മെ​റ്റ് ധ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ​ച്ചി​ന്‍റെ വാ​ക്കു​ക​ൾ.

ബൈ​ക്ക് യാ​ത്രി​ക​രെ ഉ​പ​ദേ​ശി​ക്കു​ന്ന സ​ച്ചി​ന്‍റെ ട്വി​റ്റ​റി​ലെ വീ​ഡി​യോ 2800 പേ​രാ​ണ് റീ​ട്വീ​റ്റ് ചെ​യ്ത​ത്. 14,000 പേ​ർ വീ​ഡി​യോ ഇ​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.