കാ​ണാ​താ​യ ക​ട​ൽ​സിം​ഹ​ത്തെ സി​നി​മാ തി​യ​റ്റ​റി​ൽ ക​ണ്ടെ​ത്തി
Thursday, April 19, 2018 2:31 PM IST
സീ​ലു​ക​ളു​ടെ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ഒ​രു ക​ട​ൽ ജീ​വി​യാ​ണ് ക​ട​ൽ​സിം​ഹം.​ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന​യി​ലു​ള്ള ഒ​രു അ​ക്വേ​റി​യ​ത്തി​ൽ​നി​ന്ന് ഒ​രു ക​ട​ൽ സീം​ഹ​ത്തെ കാ​ണാ​താ​യി. പു​തി​യ​താ​യി ഈ ​അ​ക്വേ​റി​യ​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു ആ ​ക​ട​ൽ​സിം​ഹം. ക​ട​ൽ​സിം​ഹ​ത്തി​നെ കാ​ണാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ഉ​ട​ൻ അ​ക്വേ​റി​യം അ​ധി​കൃ​ത​ർ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ഒ​ടു​വി​ൽ അ​ക്വേ​റി​യ​ത്തി​ന് സ​മീ​പ​ത്തു​ത​ന്നെ​യു​ള്ള ഒ​രു സി​നി​മ തി​യ​റ്റ​റി​ൽ​നി​ന്നാ​ണ് ക​ട​ൽ​സിം​ഹ​ത്തി​നെ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സും അ​ക്വേ​റി​യം അ​ധി​കൃ​ത​രും ചേ​ർ​ന്ന് ക​ട​ൽ​സിം​ഹ​ത്തെ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ച് അ​ക്വേ​റി​യ​ത്തി​ലെ​ത്തി​ച്ചു. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളൊ​ക്കെ നി​രീ​ക്ഷി​ക്കാ​നാ​യി​രി​ക്കും ക​ട​ൽ​സിം​ഹം പു​റ​ത്തി​റ​ങ്ങി​യ​തെ​ന്ന് അ​ക്വേ​റി​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.