ഒാ​ർ​ക്കു​ക; ജീ​വ​ൻ പോ​ലും ന​ഷ്ട​പ്പെ​ടാം തിരക്കേറിയ ഈ ​ഓ​ട്ട​ത്തി​നി​ട​യി​ൽ
Wednesday, June 13, 2018 4:06 PM IST
തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​ൽ അ​ൽ​പ്പ​മൊ​ന്നു കാ​ത്തി​രി​ക്കു​വാ​ൻ പോ​ലും ത​യാ​റാ​കാ​ത്ത​വ​രാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും. ഇ​ത്ത​ര​ത്തി​ലു​ള്ള തി​ര​ക്കേ​റി​യ ഓ​ട്ട​ത്തി​നി​ട​യി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന വലിയ അ​പ​ക​ട​ങ്ങ​ളെ കു​റി​ച്ചു​ള്ള ചെറിയൊ​രു സൂ​ച​ന​യാ​ണ് ഒ​രു റെ​യി​ൽ​വേ ക്രോ​സിം​ഗ് ഗേ​റ്റി​ൽ നി​ന്നും പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളിൽ സൂചിപ്പിക്കുന്നത്.

ട്രെ​യി​ൻ വ​രു​ന്ന​തി​നു നി​മി​ഷ​ങ്ങ​ൾ​ക്കു മു​മ്പ് അ​ട​ച്ച റെ​യി​ൽ​വെ ക്രോ​സിം​ഗ് ഗേ​റ്റി​ൽ കൂ​ടി യാ​ത്രി​ക​ർ റെ​യി​ൽ​വേ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. ഈ ​ശ്ര​മ​ത്തി​നി​ട​യി​ൽ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇംഗ്ലണ്ടിലാണ് സംഭവം.

സൈ​ക്കി​ളി​ൽ റെ​യി​ൽ​വേ ക്രോ​സ് മു​റി​ച്ചു ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രാ​ൾ ഗേ​റ്റി​ൽ ഇ​ടി​ച്ച് നിലത്തേക്ക് വീ​ഴു​ന്ന​തും കാ​ണാം. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​പ​ക​ട സൂ​ച​ന​ക​ൾ പൂ​ർ​ണ​മാ​യും ലം​ഘി​ച്ചാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ആ​ളു​ക​ൾ ചെ​യ്യു​ന്ന​ത്. ഇ​തി​നാ​സ്പ​ദ​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നെ​റ്റ്‌വർക്ക് റെ​യി​ൽ ആ​ണ് പു​റ​ത്തു​വി​ട്ട​ത്.

റെ​യി​ൽവേ ​ക്രോ​സ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ഇം​ഗ്ല​ണ്ടി​ലെ ഡോ​ർ​സെ​റ്റ് എ​ന്ന സ്ഥ​ല​ത്തു​മാ​ത്രം എ​ണ്‍​പ​ത്തി​യാ​റ് അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തി​ൽ മൂ​ന്നെ​ണ്ണം ബേ​ണ്‍​മൗ​ത്തി​ലാ​ണെ​ന്നും നെ​റ്റ്‌വർ​ക്ക് റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.