നിർത്തിയിട്ടിരുന്ന കാറിനെ ഇടിച്ചുപറത്തി ഔഡി; ഞെട്ടിക്കുന്ന വീഡിയോ
വ​ഴിയോരത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാറിനെ ഇടിച്ചുപറപ്പിക്കുന്ന ഔഡി കാറിന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഇം​ഗ്ല​ണ്ടി​ലെ ബ്രാ​ഡ്ഫോ​ഡി​ലു​ള്ള ത്രോ​ട്ട​ണ്‍ റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​ഴിവ​ക്കി​ൽ ക​റു​ത്ത നി​റ​ത്തി​ലു​ള്ള വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. അ​ൽ​പസ​മ​യ​ത്തി​നു ശേ​ഷം അ​മി​ത വേ​ഗ​ത്തി​ൽ പി​ന്നാ​ലെ​യെ​ത്തി​യ ഒൗ​ഡി ആ​ർ8 കാർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​രു​ക​യും ഒൗ​ഡി കാ​ർ അ​തി​ന​ടി​യി​ലൂ​ടെ തെ​ന്നി​മാ​റു​ക​യും ചെ​യ്തു. ഒൗ​ഡി കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ​ക്കും മ​റ്റൊ​രാ​ൾ​ക്കും നി​സാ​ര പ​രി​ക്കു​മാ​ത്ര​മേ സം​ഭ​വി​ച്ചു​ള്ളു.

ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ ഒൗ​ഡി കാ​ർ. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത് വ്യ​ക്ത​മ​ല്ല. സ്ഥലത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.