ദീ​പാ​വ​ലി ദി​ന​ത്തി​ൽ നിറക്കൂ​ട്ട​ണി​ഞ്ഞ് സിംഗപ്പൂ​ർ; കിടിലൻ ചിത്രങ്ങൾ
Thursday, October 19, 2017 6:38 AM IST
രാജ്യം മുഴുവൻ ദീപാവലി ആഘോഷലഹരിയിലാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിച്ച് എങ്ങും വർണദീപങ്ങൾ തെളിയുമ്പോൾ വിദേശ ഇന്ത്യക്കാരും ആഘോഷം ഒട്ടും കുറയ്ക്കുന്നില്ല. ഇതിനു തെളിവാണ് ഇ​ന്ത്യ​ൻ ജ​ന​ത ഏ​റ്റ​വു​മ​ധി​കം പാ​ർ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ സിംഗപ്പൂരിൽ നിന്നുള്ള മനോഹരചിത്രങ്ങൾ.



സിംഗപ്പൂരിൽ ദീ​പാ​വ​ലി ആഘോഷങ്ങളുടെ ഭാഗമായി മെ​ട്രോ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും ട്രെ​യി​നു​ക​ളും ബ​സു​ക​ളും നിറക്കൂട്ടണിഞ്ഞതാണ് ചിത്രങ്ങളിൽ. പ​ല ത​ര​ത്തി​ലു​ള്ള വി​ള​ക്കു​ക​ൾ പു​ഷ്പ​ങ്ങ​ൾ കൊ​ണ്ട് നി​ർ​മി​ച്ച പ​ല രൂ​പ​ങ്ങ​ൾ, ആ​ന​യു​ടെ രൂ​പ​ങ്ങ​ൾ എ​ന്നി​വ​ കൊണ്ട് അലങ്കരിച്ച സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും ചിത്രങ്ങൾ സിംഗപ്പൂ​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം സോ​ഷ്യ​ൽ മീ​ഡി​യയി​ലൂ​ടെ പ​ങ്കു​വ​ച്ചു. ഈ ​മാ​സം മു​ഴു​വ​നും ട്രെ​യി​നി​ലും ബ​സി​ലും ഈ ​വ​ർ​ണ​ങ്ങ​ൾ നി​റ​ഞ്ഞു നി​ൽ​ക്കും.



"പ്ര​കാ​ശ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യ ഈ ​വ​ർ​ഷ​ത്തെ ദീ​പാ​വ​ലി അ​തി​വി​ശി​ഷ്ട​മാ​യി ആ​ഘോ​ഷി​ക്കു..' എ​ന്ന് ലാ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഹെ​റി​റ്റേ​ജ് അ​സോ​സി​യേ​ഷ​ൻ, എ​സ്ബി​എ​സ് ട്രാ​ൻ​സി​റ്റ് ലി​മി​റ്റ​ഡ്, ലി​റ്റി​ൽ ഇ​ന്ത്യ ഷോ​പ്പ്കീ​പ്പേ​ഴ്സ് എ​ന്നി​വരുടെയും സ​ഹ​ക​ര​ണത്തോടെയാണ് ദീപാവലി അലങ്കാരങ്ങൾ നടത്തിയത്.



ഈ ​ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ വൈറലായതോടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ​യി​ൽ വ​ലി​യൊ​രു ശ​ത​മാ​നം സിംഗപ്പൂ​രി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. ലി​റ്റി​ൽ ഇ​ന്ത്യ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ജില്ല തന്നെ ഇ​വി​ടെ ഉ​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.