സ്മൃതിയുടെ മനംകവർന്ന ആ ബോളിവുഡ് സുന്ദരൻ
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ലേഡി സൂപ്പർസ്റ്റാറായ സ്മൃതി മന്ദാനയ്ക്ക് ആരാധകരേറെയാണ്. കഴിഞ്ഞ വനിതാ ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷം സോഷ്യൽ മീഡിയയിലും പ്രിയങ്കരിയായി മാറി ഈ 21കാരി. ആലിയ ഭട്ടിനും ദിഷ പഠാണിക്കുമൊപ്പം ഇന്ത്യയുടെ "നാഷണൽ ക്രഷ്'ആയും ട്വിറ്ററിലെ ആരാധകർ സ്മൃതിയെ വാഴ്ത്തി.

രാജ്യം മുഴുവൻ സ്മൃതിയെ ആരാധിക്കുമ്പോൾ താൻ ആരാധിക്കുന്ന സെലിബ്രിറ്റിയുടെ പേരു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്ത്യ ടുഡേ നടത്തിയ ഒരു പരിപാടിയിലാണ് സ്മൃതിയുടെ വെളിപ്പെടുത്തൽ. ഡേറ്റ് ചെയ്യാൻ ആഗ്രഹമുള്ളത് ആർക്കൊപ്പമാണെന്ന ചോദ്യത്തിന് ഹൃത്വിക് റോഷനെന്നാണ് താരം മറുപടി നല്കിയത്.