പാളം പുഴയായി..! പണികിട്ടിയത് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക്
Thursday, September 21, 2017 2:49 AM IST
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​ക്ത​മാ​യ പേ​മാ​രി​യി​ൽ മും​ബൈ ന​ഗ​രം വെ​ള്ള​ത്തി​ലായിരിക്കുകയാണ്. റോ​ഡു​ക​ൾ ബ​സ്‌സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ എ​ന്നു​വേ​ണ്ട പൊ​തു​നി​ര​ത്തു​ക​ളെ​ല്ലാം ത​ന്നെ പു​ഴ​യ്ക്ക് സ​മ​മാ​യി മാ​റി. ഇ​പ്പൊ​ഴി​താ റെ​യി​ൽ​വേ പാ​ള​ത്തി​ൽ നി​റ​ഞ്ഞു കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലൂ​ടെ പാ​ഞ്ഞു​വ​രു​ന്ന ട്രെ​യി​ൻ, സ്റ്റേഷ​നി​ൽ നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വെ​ള്ളം തെ​റി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

മും​ബൈ​യി​ലെ ന​ല്ലാ​സോ​പാ​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വെ​ള്ളം തെ​റി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ കു​റ​ഞ്ഞ വേ​ഗ​ത​യി​ലാ​ണ് ട്രെ​യി​നു​ക​ളെ​ല്ലാം സ​ഞ്ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു വി​പ​രീ​ത​മാ​യാ​ണ് ഈ ​ട്രെ​യി​ന്‍റെ യാ​ത്ര.

റെ​യി​ൽ​വേ പാ​ള​ത്തി​ൽ നി​ന്നും വെ​ള്ളം നീ​ക്കി​യ​തി​നു ശേ​ഷ​മാ​ത്ര​മേ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​വു എ​ന്നാ​ണ് അ​ധി​കൃ​ത​ർ ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.