ആരും ഓമനിച്ചുപോകും ഈ കൊച്ചു ചിന്പാൻസിയെ
Tuesday, March 6, 2018 10:13 AM IST
ആ​പ​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​വ​രോ​ട് ആ​ർ​ക്കാ​യാ​ലും ഒ​രു പ്ര​ത്യേ​ക ന​ന്ദി​യും സ്നേ​ഹ​വു​മൊ​ക്കെ​യു​ണ്ടാ​കും. അ​തി​പ്പോ​ൾ മൃ​ഗ​ങ്ങ​ളാ​യാ​ലും അ​ങ്ങ​നെ​ത​ന്നെ. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സ്നേ​ഹ​പ്ര​ക​ട​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റ് കീ​ഴ​ട​ക്കു​ന്ന​ത്.

ആ​ഫ്രി​ക്ക​യി​ലെ കോം​ഗോ​യി​ലു​ള്ള വി​രും​ഗ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ പൈ​ല​റ്റാ​ണ് ആ​ന്‍റ​ണി. പ​ല​യി​നം അ​പൂ​ർ​വ​മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ചെ​ടി​ക​ളു​മൊ​ക്കെ​യു​ള്ള ഇ​വി​ട​ത്തെ കാ​ടു​ക​ളി​ൽ ധാ​രാ​ളം വേ​ട്ട​ക്കാ​രു​മു​ണ്ട്. അ​വ​രു​ടെ കൈ​യി​ൽ​നി​ന്നും മൃ​ഗ​ങ്ങ​ളെ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ആ​ന്‍റ​ണി​യു​ടെ ജോ​ലി. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം വേ​ട്ട​ക്കാ​രു​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ ഒ​രു കു​ഞ്ഞു ചി​ന്പാ​ൻ​സി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

ര​ക്ഷ​പ്പെ​ടു​ത്തി​യ ചി​ന്പാ​ൻ​സി​യെ സു​ര​ക്ഷി​ത​സ്ഥ​ല​ത്തെ​ത്തി​ക്കാ​നാ​യി ത​ന്‍റെ ഹെ​ലി​കോ​പ്ട​റി​ൽ ക​യ​റ്റി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ആ​ന്‍റ​ണി. മു​സ എ​ന്നു പേ​രു​ള്ള ആ ​ചി​ന്പാ​ൻ​സി കു​ഞ്ഞ് വേ​ഗം ആ​ന്‍റ​ണി​യു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​യി. ഹെ​ലി​കോ​പ്ട​ർ നി​യ​ന്ത്രി​ക്കു​ന്ന ആ​ന്‍റ​ണി​യു​ടെ മ​ടി​യി​ൽ​ത്ത​ന്നെ ഇ​ഷ്ട​ൻ സ്ഥാ​നം പി​ടി​ച്ചു.

ഇ​യ്ക്കി​ടെ ഹെ​ലി​കോ​പ്ട​ർ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​വും മു​സ ന​ട​ത്തി.​ആ​ന്‍റ​ണി മു​സ​യെ ത​ലോ​ടു​ന്ന​തും ഇ​രു​വ​രു​മൊ​ത്തു​ള്ള സെ​ൽ​ഫി​ക​ളു​മൊ​ക്കെ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.