ചോളപാടത്ത് വിരിഞ്ഞ സ്ട്രേ​ഞ്ച​ർ തിം​ഗ്സ്
Sunday, July 29, 2018 8:56 AM IST
വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ നെ​റ്റ്ഫ്ലി​ക്സി​ന്‍റെ ജ​ന​പ്രി​യ ഷോ​യാ​ണ് സ്ട്രേ​ഞ്ചെ​ർ തിം​ഗ്സ്. സ്ട്രേ​ഞ്ച​ർ തിം​ഗ്സി​ന്‍റെ പോ​സ്റ്റ​ർ ചോ​ള​ച്ചെ​ടി​ക​ൾ​ക്കൊ​ണ്ട് 20 ഏ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ക്സ്പ്ലൊ​റേ​ഷ​ൻ എ​ക്കേ​ഴ്സ് ക​മ്പ​നി.

അ​മേ​രി​ക്ക​യി​ലെ ഇ​ൻ​ഡ്യാ​ന​യി​ൽ ജി​പി​എ​സ് സം​വി​ധാ​ന​മു​ള്ള ഉ​പ​കര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് കന്പ​നി ചോ​ള​വി​ത്തു​ക​ൾ ന​ട്ട​ത്. ഇ​ങ്ക് ജെ​റ്റ് പ്രി​ന്‍റ​ർ പോ​ലെ​യു​ള്ള മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് വി​ത്തു​ക​ൾ ന​ട്ട​ത്. ഉ​ദ്ദേ​ശി​ച്ച ഡി​സൈ​നി​ൽ ചോ​ള​ച്ചെ​ടി​ക​ൾ വ​ള​ർ​ന്നു​വ​രാ​ൻ ഇ​തുപ​ക​രി​ക്കു​മെ​ന്ന് ഫാ​മി​ന്‍റെ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ ഫി​റ്റ്സ്ജെ​റാ​ൾ​ഡ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഫി​റ്റ്സ്ജെ​റാ​ൾ​ഡ് സ്ട്രേ​ഞ്ചെ​ർ തിം​ഗ്സ് എ​ന്ന നെ​റ്റ്ഫ്ലി​ക്സ് പ്രോ​ഗ്രാം ക​ണ്ട​ത്. പ​രി​പാ​ടി​യി​ൽ ആ​കൃ​ഷ്ട​നാ​യ അ​ദ്ദേ​ഹം ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പ്രോ​ഗ്രാ​മി​ന്‍റെ ചി​ത്രം ചോ​ളം​കൊ​ണ്ട് പ​തി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.