ലൈവ് റിപ്പോർട്ടിംഗിനിടെ ഒരു വിവാഹഭ്യർഥന; വീഡിയോ വൈറൽ
Wednesday, October 4, 2017 6:05 AM IST
ജീ​വി​ത പ​ങ്കാ​ളി​യാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളോ​ട് സ്നേ​ഹം തു​റ​ന്നു പ​റ​യാ​ൻ ആ​ളു​ക​ൾ വ്യ​ത്യ​സ്ത​മാ​യ പ​ല​രീ​തി​ക​ളും സ്വീ​ക​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ സാ​ൻ​ഫ്രാ​ൻ​സി​സ്കോ സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ ത​ന്‍റെ പെ​ണ്‍സു​ഹൃ​ത്തി​നോ​ട് ന​ട​ത്തി​യ വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​കയാണ്. സി​ബി​എ​സ് സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ ടി​വി ജേ​ണ​ലി​സ്റ്റാ​യ എ​മി​ലി ട​ർ​ണ​ർ ത​ന്‍റെ ജോ​ലി ചെ​യ്തുകൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് അ​വ​രു​ടെ ആൺസുഹൃത്ത് സ​മീ​പ​ത്തേ​ക്ക് ന​ട​ന്നു വ​ന്ന​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം എ​മി​ലി​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

അ​ത് സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ച എ​മി​ലി​യു​ടെ വി​ര​ലി​ൽ അ​ദ്ദേ​ഹം മോ​തി​ര​മ​ണി​യി​ച്ചു. തുടർന്ന് ഇ​രു​വ​രും പ​ര​സ്പ​രം ആ​ലിം​ഗ​നം ചെ​യ്തു. ചാ​ന​ലി​ലെ കാ​മ​റ​മാ​ൻ ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ചാ​ന​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വച്ച ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.