ടീ​ച്ച​ർ ഇ​നി മി​സ് ടൂ​റി​സം അം​ബാ​സഡ​ർ!
Saturday, February 24, 2018 10:47 AM IST
ജ​​പ്പാ​​ന്‍റെ ടൂ​​റി​​സം അം​​ബാ​​സി​​ഡ​​റാ​​യി അ​​ധ്യാ​​പി​​ക തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. റെ​​യി​​ക ഓ​​ട​​ക എ​​ന്ന മു​​പ്പ​​ത്തെ​​ട്ടു​​കാ​​രി​​യാ​​ണ് മ​​ത്സ​​ര​​ത്തി​​നൊ​​ടു​​വി​​ൽ കി​​രീ​​ട​​മ​​ണി​​ഞ്ഞ​​ത്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​വും റെ​​യി​​ക ഇ​​തേ കി​​രീ​​ട​​ത്തി​​നാ​​യി മ​​ത്സ​​രി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും അ​​വ​​സാ​​ന റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ക്കു​​റി പി​​ഴ​​വു​​ക​​ള​​ട​​ച്ചു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷം മ​​ത്സ​​രി​​ക്കാ​​നെ​​ത്തി​​യ റെ​​യി​​ക എ​​തി​​രാ​​ളി​​ക​​ളെ നി​​ഷ്പ്ര​​യാ​​സം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ടൂ​​റി​​സം അം​​ബാ​​സഡ​​ർ കി​​രീ​​ട​​മ​​ണി​​ഞ്ഞ​​തോ​​ടെ ജ​​പ്പാ​​നി​​ൽ ന​​ട​​ക്കു​​ന്ന വി​​വി​​ധ സൗ​​ന്ദ​​ര്യ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ന​​ട​​ത്തി​​പ്പ് ചു​​മ​​ത​​ല ഇ​​നി റെ​​യി​​ക​​യ്ക്കാ​​ണ്. എ​​ന്നാ​​ൽ, ത​​ന്‍റെ അ​​ധ്യാ​​പ​​ന ജോ​​ലി ഇ​​തി​​നാ​​യി ഉ​​പേ​​ക്ഷി​​ക്കി​​ല്ലെ​​ന്നാ​​ണ് കു​​ട്ടി​​ക​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട ടീ​​ച്ച​​ർ പ​​റ​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.