ഇ​ത് താ​ൻ​ടാ പോ​ലീ​സ്; ബ​സ് ത​ക​രാ​റി​ലാ​യി വ​ഴി​യി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ച് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ്
Thursday, March 1, 2018 2:36 PM IST
ബ​സ് കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​നിക​ളെ അ​വി​ടെ എ​ത്താ​ൻ സ​ഹാ​യി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. ഹെെ​ദ​രാ​ബാ​ദി​ലെ മ​ഹേ​ന്ദ്ര ഹി​ൽ​സ് ഗ​വ​ണ്‍​മെ​ന്‍റ് ജൂ​ണി​യ​ർ കോ​ള​ജി​ലെ നാ​ൽ​പ്പ​ത് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷാ ദി​ന​ത്തി​ൽ കോ​ള​ജി​ൽ നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ ബ​സ് കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​പ്പോ​യ​ത്. ഇ​തി​നു സ​മീ​പം ഒ​രു പോ​ലീ​സ് ചെ​ക്ക്പോ​സ്റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

സ​മ​യ​ത്ത് എ​ത്താ​ത്ത​തി​നാ​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യു​മോ എ​ന്ന ഭ​യ​ത്താ​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​യി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​യി. എ​ന്നി​ട്ടും എ​ട്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വി​ടേ​ക്കു പോ​കു​വാ​ൻ സാ​ധി​ക്കാ​തെ വ​ഴി​യി​ൽ കു​ടു​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ മ​റേ​ഡ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​നി​വാ​സ​ലു സഹായഹസ്തവുമായി ഇവരെ സമീപിക്കുകയായിരുന്നു.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ കൃ​ത്യ സ​മ​യ​ത്ത് എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് വാ​ഹ​ന​മാ​യ​തി​നാ​ൽ അ​തി​ൽ ക​യ​റാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മ​ടി​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​വ​രെ നി​ർ​ബ​ന്ധി​ച്ചാ​യി​രു​ന്നു അ​വി​ടേ​ക്ക് എ​ത്തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ അ​വി​ടെ എ​ത്താ​ൻ അ​ൽ​പം വൈ​കി​യെ​ങ്കി​ലും ഇ​ൻ​സ്പെ​ക്ട​റുടെ അഭ്യർഥനയെ മാനിച്ച് ​പരീക്ഷ എ​ഴു​താ​ൻ അ​ധി​കൃ​ത​ർ അ​നു​വാ​ദം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഇ​ൻ​സ്പെ​ക്ട​ർ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​തി​ന്‍റെ ചി​ത്രം ഹെ​ദ​രാ​ബാ​ദ് ട്രാ​ഫി​ക് പോ​ലീ​സ് ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.