ബസിൽ തമ്മിലടിച്ച് പോലീസുകാരിയും വ​നി​താ ക​ണ്ട​ക്ട​റും; അടി വൈറലാക്കി നാട്ടുകാർ
Thursday, September 28, 2017 7:37 AM IST
ടി​ക്ക​റ്റ് എ​ടു​ക്കാ​തെ യാ​ത്ര ചെ​യ്ത പോ​ലീ​സു​കാ​രി​യും വ​നി​താ ക​ണ്ട​ക്ട​റും യാ​ത്ര​ക്കാ​രെ സാ​ക്ഷി​യാ​ക്കി ബ​സി​ൽ കൂ​ട്ട​യ​ടി. തെ​ലു​ങ്കാ​ന​യി​ലാ​യി​രു​ന്നു വ​നി​താ കാ​ക്കി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. മു​ഹ​മൂ​ബ്ന​ഗ​ർ ന​വാ​പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ൺ​സ്റ്റ​ബി​ൾ ര​ജി​ത കു​മാ​രി​യും ബ​സ് ക​ണ്ട​ക്ട​ർ ശോ​ഭ റാ​ണി​യും ത​മ്മി​ലാ​യി​രു​ന്നു അ​ങ്കം.

യൂ​ണി​ഫോ​മി​ലാ​യി​രു​ന്ന ര​ജി​ത കു​മാ​രി ടി​ക്ക​റ്റ് ചാ​ർ​ജാ​യ 15 രൂ​പ ന​ൽ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. താ​ൻ ഡ്യൂ​ട്ടി​യി​ലാ​ണെ​ന്നും ടി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും ര​ജി​ത കു​മാ​രി പ​റ​ഞ്ഞു. എ​ന്നാ​ൽ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ശോ​ഭ റാ​ണി​യു​ടെ വാ​ദം. വാ​റ​ണ്ട് ന​ൽ​കാ​ൻ പോ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് പോ​ലീ​സു​കാ​ർ​ക്ക് സ്വ​കാ​ര്യ ബ​സി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളെ​ന്നും ശോ​ഭ റാ​ണി അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യാ​യി. ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി​യ​ത്. ത​ർ​ക്കം ഒ​ടു​വി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​ത്തു​തീ​ർ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ബ​സി​ലെ ഒ​രു യാ​ത്ര​ക്കാ​ര​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. ഇ​ത് പി​ന്നീ​ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറ​ലാ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.