പുരപ്പുറത്ത് നന്ദി; മനസുനിറഞ്ഞ് നാവികസേന
Monday, August 20, 2018 1:33 PM IST
പ്രളയദുരന്തത്തിൽനിന്ന് കേരളത്തെ കരകയറ്റാൻ സൈന്യവും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തകരും കൈമെയ് മറന്ന് പ്രയത്നിക്കുന്ന കാഴ്ചയ്ക്കാണ് ഏതാനും ദിവസങ്ങളായി നാം സാക്ഷ്യം വഹിക്കുന്നത്. വെള്ളത്തിൽ മുങ്ങിയ വീടുകളുടെ ടെറസിൽ കുടുങ്ങിയവരെ നാവികസേനയുടെ ഹെലികോപ്ടറുകളിൽ എയർലിഫ്റ്റ് ചെയ്യുന്നതിന്‍റെ നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു. ഇതിനിടെ, തങ്ങളുടെ രക്ഷകരോട് വ്യത്യസ്തമായ രീതിയിലുള്ള നന്ദിപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ആലുവ ചെങ്ങമനാട്ടു രക്ഷാപ്രവർത്തനം നടത്തിയ നേവിസംഘത്തിന് വീടിന്‍റെ ടെറസിൽ "thanks' എഴുതിയാണ് മലയാളികൾ നന്ദി പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 17ന് ചെങ്ങമനാട്ട് കെട്ടിടത്തിന്‍റെ മുകളിൽ അഭയം തേടിയ ഗർഭിണിയെയും മറ്റൊരു യുവതിയെയും രക്ഷിച്ചിരുന്നത് നാവികസേനയിലെ മലയാളി കമാൻഡർ വിജയ് വർമയുടെ നേതൃത്വത്തിലായിരുന്നു. രക്ഷപ്പെട്ട സാജിദ കൊച്ചി സൈനിക ആശുപത്രിയിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയിരുന്നു.

ഇപ്പോൾ ഇന്ത്യൻ നേവിയുടെ ട്വിറ്റർ പേജിലാണ് പുരപ്പുറത്തെ ഈ നന്ദിപ്രകടനം ട്വീറ്റ് ചെയ്തിരിക്കുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.