നാദവിസ്മയം തീർത്ത് റോബോട്ടുകൾ; കിടിലൻ വീഡിയോ
Thursday, September 21, 2017 3:11 AM IST
ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ർ​ച്ച​യോ​ടെ ലോ​ക​ത്തി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും റോ​ബോ​ട്ടു​ക​ൾ കൈ​യ​ട​ക്കിക്കഴിഞ്ഞു. ഇ​പ്പോ​ഴി​താ സം​ഗീ​ത​ത്തി​ലും ഒ​രു കൈ​നോ​ക്കി​യി​രി​ക്കു​ക​യാ​ണ് റോ​ബോ​ട്ടു​ക​ൾ.

നൈജൽ ജോ​ണ്‍ സ്റ്റാ​ൻ​ഫോ​ഡ് എ​ന്ന സം​ഗീ​ത​ജ്ഞനാ​ണ് ത​ന്‍റെ മ്യൂ​സി​ക്ക് ബാ​ൻ​ഡി​ൽ റോബോട്ടുകളെയും ഉൾപ്പെടുത്തിയത്. റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഗീ​തം ചെയ്യുകയും ചെയ്തു. ​ഓ​ട്ടോ​മാ​റ്റി​ക്ക എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന 4.15 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത ആ​ൽ​ബം ക​ണ്ട് അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

പി​യാ​നോ, ഗി​റ്റാ​ർ, ഡ്രം​സ് എ​ന്നീ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ വായിക്കാ​ൻ റോ​ബോ​ട്ടു​ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് സ്റ്റാൻഫോഡ് ന​ൽ​കി​യ​ത്. റോ​ബോ​ട്ടു​ക​ൾ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.