മ്യൂസിക്കലി ഇനി ടിക് ടോക്
Sunday, August 5, 2018 9:40 AM IST
ജ​ന​പ്രി​യ ലി​പ്-​സി​ങ്ക് വീ​ഡി​യോ ആ​പ് ആ​യ മ്യൂ​സി​ക്ക​ലി ഇ​നി ടി​ക് ടോ​ക്. സ​മാ​​ന പ്ലാ​റ്റ്ഫോ​മാ​യ ടി​ക് ടോ​ക്കു​മാ​യി ല​യി​ച്ച​തോ​ടെ മ്യൂ​സി​ക്ക​ലി​യു​ടെ ബ്രാ​ൻ​ഡ് നെ​യിം വ്യാ​ഴാ​ഴ്ച​ മു​ത​ൽ ഇ​ല്ലാ​താ​യി. മ്യൂ​സി​ക്ക​ലി ആ​പ് അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​നി​മു​ത​ൽ ടി​ക് ടോ​ക് എ​ന്ന​പേ​രി​ൽ സ​മാ​ന സേ​വ​നം ആ​സ്വ​ദി​ക്കാം.

നേ​ര​ത്തെ പ്ര​ചാര​ത്തി​ൽ ​വ​ന്ന ഡ​ബ്സ്മാ​ഷ് പോ​ലെ സ്വ​ന്ത​മാ​യി വീ​ഡി​യോ രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ആ​പ്പാ​യി​രു​ന്നു മ്യൂ​സി​ക്ക​ലി. ടി​ക് ടോ​ക്കി​ന്‍റെ ഉ​ട​മ​യാ​യ ബൈ​റ്റ്ഡാ​ൻ​സ് എ​ന്ന ചൈ​നീ​സ് ക​മ്പ​നി 2017 ന​വം​ബ​റി​ൽ 100 കോ​ടി ഡോ​ള​റി​നാ​ണ് മ്യൂ​സി​ക്ക​ലി ഏ​റ്റെ​ടു​ത്ത​ത്. ഇ​തു​വ​രെ വ്യ​ത്യ​സ്ത ആ​പ്പു​ക​ളാ​യാ​ണ് നി​ല​നി​ന്നി​രു​ന്ന​തെ​ങ്കി​ലും സ​മീ​പ​കാ​ല​ത്ത് മ്യൂ​സി​ക്ക​ലി​ക്ക് പ്ര​ചാ​ര​മേ​റി​യ​തോ​ടെ സ​മാ​നസേ​വ​ന​ങ്ങ​ൾ ന​ല്കു​ന്ന ആ​പ്പു​ക​ൾ ര​ണ്ടും ല​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ്യൂ​സി​ക്ക​ലി സ​ഹസ്ഥാ​പ​ക​ൻ അ​ല​ക്സ് ഷൂ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ല​യ​ന​ത്തോ​ടെ മ്യൂ​സി​ക്ക​ലി​യു​ടെ 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ൾ ടി​ക് ടോ​കി​ന്‍റെ 50 കോ​ടി ഉ​പ​യോ​ക്താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി. വീ​ഡി​യോ​ക​ൾ​ക്ക് റി​യാ​ക്‌​ഷ​ൻ​സ് ന​ല്കാ​നും ഫേ​സ് ഫി​ൽ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള പു​തി​യ ഫീ​ച്ച​റു​ക​ളും ല​യ​ന​ത്തോ​ടെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ര​ണ്ടു മ​ണി​ക്കൂ​റി​നു മു​ക​ളി​ൽ ഇ​ട​വേ​ള​യി​ല്ലാ​തെ ആ​പ് ഉ​പ​യോ​ഗി​ച്ചാ​ൽ മു​ന്ന​റി​യി​പ്പും ടി​ക് ടോ​ക് ന​ല്കും. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ, ആ​പ്പി​ളി​ന്‍റെ ആ​പ് സ്റ്റോ​ർ തു​ട​ങ്ങി​യ​വ​യി​ൽ പു​തി​യ അ​പ്ഡേ​ഷ​ൻ ല​ഭ്യ​മാ​ണ്.

മ്യൂ​സി​ക്ക​ലി

വീ​ഡി​യോ ക്രി​യേ​ഷ​ൻ, ലൈ​വ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് സേ​വ​ന​ങ്ങ​ളു​മാ​യി 2014 ഏ​പ്രി​ലി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ചൈ​നീ​സ് ആ​പ്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് താ​ത്പ​ര്യ​മു​ള്ള സൗ​ണ്ട് ട്രാ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത് 15 സെ​ക്ക​ൻ​ഡ് മു​ത​ൽ ഒ​രു മി​നി​റ്റ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​ക​ൾ നി​ർ​മി​ക്കാ​ൻ മ്യൂ​സി​ക്ക​ലി സ​ഹാ​യി​ക്കു​ന്നു.

ഒ​പ്പം വ്യ​ത്യ​സ്ത സ്പീ​ഡ് ഓ​പ്ഷ​നു​ക​ളി​ൽ (ടൈം ​ലാ​പ്സ്, ഫാ​സ്റ്റ്, നോ​ർ​മ​ൽ, സ്ലോ ​മോ​ഷ​ൻ തു​ട​ങ്ങി​യ​വ) വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യാം. 2016 ജൂ​ലൈ മു​ത​ൽ ഈ ​മാ​സം വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ ​പ്ര​കാ​രം പ​ത്തു കോ​ടി ര​ജി​സ്റ്റേ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ള്ള മ്യൂ​സി​ക്ക​ലി​യി​ൽ പ്ര​തി​ദി​നം 1.2 കോ​ടി വീ​ഡി​യോ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

ചൈ​ന​യി​ലെ ഷാ​ങ്‌​ഹാ​യ് ആ​സ്ഥാ​ന​മാ​യ മ്യൂ​സി​ക്ക​ലി​ക്ക് അ​മേ​രി​ക്ക​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലും ക​ലി​ഫോ​ർ​ണി​യ​യി​ലും ഓ​ഫീ​സു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.