ഒ​രു കുപ്പി പെ​പ്സി എ​ടു​ക്കാ​ൻ വ​ന്ന​വ​ർ വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ ത​ന്നെ അടിച്ചുമാറ്റി; വീ​ഡി​യോ വൈ​റ​ൽ
Tuesday, March 20, 2018 10:47 AM IST
ര​ണ്ടു പേ​ർ പെ​പ്സി​യു​ടെ വെ​ൻ​ഡിം​ഗ് മെ​ഷീൻ (നാ​ണ​യം ഇ​ട്ടാ​ൽ ചെ​റു​വ​സ്തു​ക്ക​ൾ ല​ഭി​ക്കു​ന്ന സ്വ​യം വി​ൽ​പ്പ​ന യ​ന്ത്രം) മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​മേ​രി​ക്ക​യി​ലെ ഒ​ക്‌ല​ഹാ​മ​യി​ലാ​ണ് സം​ഭ​വം.

ര​ണ്ടു പേ​രി​ൽ ഒ​രാ​ൾ ആ​ദ്യം ഇ​വി​ടെ എ​ത്തി നാ​ണ​യം ഇ​ട്ട് പെ​പ്സി​യു​ടെ ഒ​രു കുപ്പി എ​ടു​ത്തി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ വാ​ഹ​ന​വു​മാ​യി എ​ത്തി ഈ ​മെ​ഷീൻ ത​ന്നെ എ​ടു​ത്തു​കൊ​ണ്ടു പോ​യ​ത്.

ഭാ​ര​മു​ണ്ടാ​യി​രു​ന്ന ഈ ​മെ​ഷീ​ൻ അ​ൽ​പം പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഇ​വ​ർ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​​യ​ത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടു​പി​ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ പോ​ലീ​സാ​ണ് പു​റ​ത്തു വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.