കാമറ വി​ല: 19 കോ​ടി രൂ​പ, പ്രാ​യം: 95 വ​ർ​ഷം
Wednesday, March 14, 2018 9:52 AM IST
സ്മാ​ർ​ട്ട്ഫോ​ൺ കാ​മ​റ​ക​ൾ പ​ര​ന്പ​രാ​ഗ​ത കാ​മ​റ​ക​ളു​ടെ അ​ന്ത്യം കു​റി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്പോ​ൾ‌ 95 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കാ​മ​റ വി​റ്റു​പോ​യ​ത് 19 കോ​ടി രൂ​പ​യ്ക്ക്. ഇ​പ്പോ​ഴും ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കാ​മ​റ ഇ​ത്ര​യേ​റെ വി​ല​യ്ക്ക് വി​റ്റു​പോ​കു​മെ​ന്ന് ലേ​ല​ക്കാ​ർ​പോ​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

1923ൽ ​നി​ർ​മി​ച്ച അ​ൾ​ട്രാ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ലെ​യ്ക്ക കാ​മ​റ​യാ​ണ് ഓ​സ്ട്രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യി​ലു​ള്ള വെ​സ്റ്റ്‌​ലി​ക്റ്റ് മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ വി​റ്റ​ത്. പി​ച്ച​ള പൊ​തി​ഞ്ഞ അ​ലു​മി​നി​യം ബോ​ഡി​യാ​ണ് കാ​മ​റ​യ്ക്കു​ള്ള​ത്. നോ‌​ബു​ക​ൾ നി​ക്ക​ൽ പ്ലേ​റ്റി​ലാ​ണ്. കാ​മ​റ​യു​ടെ ഭാ​രം 135 ഗ്രാം ​മാ​ത്രം.

ആ​ദ്യ ലെ​യ്ക്ക കാ​മ​റ നി​ർ​മി​ച്ച് ര​ണ്ടു വ​ർ​ഷ​ത്തി​നു​ ശേ​ഷ​മാ​ണ് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​ത്പാ​ദ​നം തു​ട​ങ്ങി​യ​തും വി​പ​ണി​യി​ലെ​ത്തി​ച്ച​തും. മൂ​ന്നു പ​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഇ​റ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​ത്പാ​ദ​നം. ഇ​ങ്ങ​നെ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ൽ ഇ​റ​ക്കി​യ കാ​മ​റ​ക​ളി​ലൊ​ന്നാ​ണ് അ​ന്ന​് അ​തേ രൂ​പ​ത്തി​ൽ​ത്ത​ന്നെ ലേ​ല​ത്തി​ൽ റി​ക്കാ​ർ​ഡ് വി​ല​യ്ക്ക് വി​റ്റു​പോ​യ​ത്. 95 വ​ർ​ഷം മു​ന്പ് ആ​കെ 25 കാ​മ​റ​ക​ൾ മാ​ത്ര​മേ നി​ർ​മി​ച്ചി​രു​ന്നു​ള്ളൂ എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.