ഫേസ്ബുക്ക് രക്ഷിച്ചു; ക​ഴു​ക​ൻ റാ​ഞ്ചി​യ വ​ള​ർ​ത്തു​നാ​യ​യെ മോണിക്കയ്ക്ക് തി​രിച്ചുകിട്ടി
ക​ഴു​ക​ൻ റാ​ഞ്ചി​യ വ​ള​ർ​ത്തു​നാ​യ​യെ ഒ​രു ദി​വ​സ​ത്തി​നു ശേ​ഷം ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ മോ​ണി​ക്ക ന്യൂ​ഹാ​ർ​ഡ് എ​ന്ന യു​വ​തി​യു​ടെ വ​ള​ർ​ത്തു​നാ​യ​യാ​യ സോ​യെ​യാ​ണ് പു​തു​വ​ർ​ഷ​രാ​വി​ന്‍റെ പി​റ്റേ ദി​വ​സം ക​ഴു​ക​ൻ റാ​ഞ്ചി​ക്കൊ​ണ്ടു​പോ​യ​ത്. എ​ങ്ങ​നെ​യെ​ങ്കി​ലും സോ​യെ ര​ക്ഷി​ക്കാ​നും മ​ന​സി​ലെ ദുഃ​ഖം സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ങ്കു​വെ​യ്ക്കാ​നുമാ​യി ഈ ​സം​ഭ​വം മോ​ണി​ക്ക ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചു.​

സ​ത്യ​ത്തി​ൽ ഈ ​ഫേ​സ്ബു​ക്ക് പോ​സ്റ്റ് സോ​യെ തി​രി​കെ ല​ഭി​ക്കു​വാ​ൻ മോ​ണി​ക്ക​യെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ണം കി​ലോ​മീ​റ്റ​റു​ക​ളു​ക​ൾ​ക്ക് അ​പ്പു​റം മ​റ്റൊ​രാ​ൾ​ക്ക് സോ​യെ നി​ല​ത്തു വീ​ണ നി​ല​യി​ൽ ല​ഭി​ച്ചി​രു​ന്നു. ഇ​വ​ർ വീ​ട്ടി​ൽ കൊ​ണ്ടുപോ​യ സോ​യെ​യ്ക്ക് ഭ​ക്ഷ​ണ​വും മ​റ്റും ന​ൽ​കി സം​ര​ക്ഷി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് മോ​ണി​ക്ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​വ​ർ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ മോ​ണി​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​വ​ർ സോ​യെ കൈ​മാ​റു​ക​യും ചെ​യ്തു.

പ​തി​ന​ഞ്ച് മ​ണി​ക്കൂ​റി​ക​ൾ​ക്ക് ശേ​ഷം സോ​യ​യെ തി​രി​കെ ല​ഭി​ച്ച സ​ന്തോ​ഷ​വാ​ർ​ത്ത അ​വ​ർ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​യ്ക്കു​ക​യും ചെയ്തു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ മോ​ണി​ക്ക​യു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.