മ​ദ്യ ല​ഹ​രി​യി​ൽ ഡി​വൈ​ഡ​ർ മ​റി​ച്ചി​ടു​ന്ന യു​വാ​വ്; ര​സ​ക​ര​മാ​യ വീ​ഡി​യോ
Tuesday, March 13, 2018 11:18 AM IST
മ​ദ്യല​ഹ​രി​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ ത​നി​ക്ക് ത​ട​സ​മാ​യി റോ​ഡി​നു ന​ടു​വി​ൽ വെ​ച്ചി​രു​ന്ന ഡി​വൈ​ഡ​ർ മു​ഴു​വ​ൻ മ​റി​ച്ച് നി​ല​ത്തി​ടു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ൽ ന​ട​ന്നെ​ത്തി​യ ഒ​രു യു​വാ​വ് വ​ഴി​യു​ടെ ന​ടു​വി​ൽ ത​നി​ക്ക് ത​ട​സ​മാ​യി നി​ന്നി​രു​ന്ന ഡി​വൈ​ഡ​ർ മ​റി​ച്ചി​ടു​വാ​ൻ ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ പെ​ട്ട​ന്ന് പു​റ​കി​ൽ കൂ​ടി​യെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് ഇ​യാ​ളെ ത​ട​യു​വാ​നാ​യി പു​റ​കി​ൽ നി​ന്നും പി​ടി​ച്ചു വ​ലി​ച്ചു. ഈ ​സ​മ​യം അ​യാ​ൾ ഡി​വൈ​ഡ​റി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന​തു കൊ​ണ്ട് വ​ലി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഡി​വൈ​ഡ​ർ മു​ഴു​വ​ൻ നി​ല​ത്തേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

നി​ര​നി​ര​യാ​യി വ​ച്ചി​രു​ന്ന ഡി​വൈ​ഡ​ർ മു​ഴു​വ​ൻ നി​ല​ത്തേ​ക്കു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ കാ​ണാം. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.