പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ റെയിൽവേക്കു പുതിയ സംവിധാനം
Tuesday, July 17, 2018 2:28 PM IST
പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത പെ​രു​പ്പ​ത്തി​ന് പ​രി​ഹാ​ര​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ധാ​ന​മാ​യും കു​മി​ഞ്ഞു​കൂ​ടു​ന്ന​ത് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​കു​പ്പി​ക​ൾ പൊ​ടി​ച്ച് പു​ന​ചം​ക്ര​മ​ണ​ത്തി​നു സാ​ധ്യ​മാ​ക്കു​ന്ന വി​ധ​ത്തി​ൽ പ്ലാ​സ്റ്റി​ക് ക്ര​ഷിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് റെ​യി​ൽ​വേ​യു​ടെ ശു​ചീ​ക​ര​ണ വി​ഭാ​ഗം അ​റിയി​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി 2000 സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ത്ത​രം മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ക.

കം​ണ്‌ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ 2009ലെ ​റി​പ്പോ​ർ​ട്ട് പ്ര​കാ​രം രാ​ജ്യ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ 6,289 ട​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച വി​ധ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
യാ​ത്ര​ക്കാ​ർ കു​പ്പി​ക​ളും മ​റ്റു പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ട്രാ​ക്കു​ക​ളി​ലും വ​ലി​ച്ചെ​റി​യു​ന്ന പ്ര​വ​ണ​ത മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ പ്ര​തീ​ക്ഷ. പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലു​മാ​യി​രി​ക്കും മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.