ഗ്ലാ​സ് പാ​ല​ത്തി​ൽ കൂ​ടി ന​ട​ക്കാ​ൻ ഭ​യ​ന്ന യു​വ​തി​യോ​ട് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ ചെ​യ്ത​ത്; ര​സ​ക​ര​മാ​യ വീ​ഡി​യോ
Sunday, March 11, 2018 2:59 PM IST
ഗ്ലാ​സ് നി​ർ​മി​ത​മാ​യ പാ​ല​ത്തി​ൽ കൂ​ടി ന​ട​ക്കു​വാ​ൻ ഭ​യ​ന്ന യു​വ​തി​യെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വ​ശ്യ​യി​ലെ ആ​യ്സ്ഹാ​യി​യി​ൽ നി​ർ​മി​ച്ച ഗ്ലാ​സ് നി​ർ​മി​ത പാ​ല​ത്തി​ലാ​ണ് സം​ഭ​വം.

ഇ​തി​ൽ കൂ​ടി ന​ട​ക്കു​വാ​ൻ വി​സ​മ്മ​തി​ച്ച് പേ​ടി​ച്ച് നി​ല​ത്തി​രി​ക്കു​ന്ന യു​വ​തി പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ മു​റു​കെ പി​ടി​ച്ചി​രി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഡെ​ഹാം​ഗ് ഗ്രാ​ൻ​ഡ് മ​ല​നി​ര​ക​ളി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​പാ​ല​ത്തി​ന്‍റെ ഉ​യ​രം 500 മീ​റ്റ​ർ ആ​ണ്.

ചൈ​ന​യി​ൽ ഇ​ത്ത​ര​ത്തി​ൽ ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കൂ​ടി ന​ട​ന്നു പോ​കു​വാ​ൻ ആ​ളു​ക​ൾ വി​സ​മ്മ​തി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഇതിനു മുന്പും വൈ​റ​ലാ​യിട്ടുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.