നായക്കുട്ടിയുടെ സ്നേഹത്തിന് ട്രെയിൻ അധികൃതരുടെ ആദരം
Monday, October 2, 2017 5:39 AM IST
യു​കെ​യി​ലെ വെ​ർ​ജി​ൻ ട്രെ​യി​ൻ ക​ഴി​ഞ്ഞ ദി​വ​സം ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ യൂ​ണി​ഫോം ന​ല്കി. ഒ​രു സ്പെ​ഷ​ൽ അം​ഗ​ത്തി​നു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ യൂ​ണി​ഫോം ന​ല്കാ​നും വെ​ർ​ജി​ൻ ട്രെ​യി​ൻ അ​ധി​കൃ​ത​ർ മ​റ​ന്നി​ല്ല. ജാ​ക്ക് എ​ന്ന നാ​യ​യാ​ണ് ആ ​പ്ര​ത്യേ​ക അം​ഗം.

കൂ​ളി-​ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് ക്രോ​സ് ബ്രീ​ഡാ​യ ജാ​ക്കി​ന് 14 വ​യ​സാ​ണ് പ്രാ​യം. ഒ​ന്പ​തു വ​ർ​ഷ​മാ​യി സ്റ്റാ​ഫോ​ർ​ഡ് സ്റ്റേ​ഷ​നി​ലെ സ്വ​യം​പ്ര​ഖ്യാ​പി​ത കാ​വ​ൽ​ക്കാ​ര​നാ​ണ് ക​ക്ഷി. ആ​രെ​യും കു​ര​ച്ചു പേ​ടി​പ്പി​ക്കു​ന്ന സ്വ​ഭാ​വ​മി​ല്ലെ​ങ്കി​ലും വാ​ലി​ൽ ച​വി​ട്ടു​ന്ന​വ​രെ ന​ന്നാ​യി വി​ര​ട്ടാ​ൻ ക​ക്ഷി മ​ടി​ക്കാ​റി​ല്ല.
വെ​ർ​ജി​ൻ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തു​ന്പോ​ൾ കു​ര​ച്ച് യാ​ത്ര​ക്കാ​രെ അ​റി​യി​ക്കും. മ​റ്റു ട്രെ​യി​നു​ക​ൾ വ​ന്നാ​ൽ ജാ​ക്ക് മൈ​ൻ​ഡ് ചെ​യ്യി​ല്ല. ഇ​ക്കാ​ര​ണം​കൊ​ണ്ടു​ത​ന്നെയാണ് ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ യൂ​ണി​ഫോം ത​യാ​റാ​ക്കി​യ​പ്പോ​ൾ ഈ ​കൊ​ച്ച് ആ​രാ​ധ​ക​നു​വേ​ണ്ടി​യും വെ​ർ​ജി​ൻ ട്രെ​യി​ൻ അ​ധി​കൃ​ത​ർ യൂ​ണി​ഫോം ത​യാ​റാ​ക്കി​യ​ത്.



രോ​മം ഏ​റെ​യു​ള്ള ജാ​ക്കി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ യൂ​ണി​ഫോ​മി​നൊ​പ്പം ഇ​ഷ്ട​പ്പെ​ട്ട സ്നാ​ക്സു​ക​ളും വെ​ർ​ജി​ൻ ട്രെ​യി​നി​ന്‍റെ ജീ​വ​ന​ക്കാ​ർ ന​ല്കി. നീ​ല, വെ​ള്ള, ചു​വ​പ്പ് നി​റ​ങ്ങ​ളു​ള്ള യൂ​ണി​ഫോ​മി​ൽ നെ​യിം​ ബാ​ഡ്ജു​മു​ണ്ട്. അ​തെ, ജാ​ക്കും ഇ​പ്പോ​ൾ വെ​ർ​ജി​ൻ ട്രെ​യി​നി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.