എ​ഞ്ചി​നി​ല്ലാ​തെ ട്രെ​യി​ൻ ഓ​ടി​യ​ത് പ​ത്ത് കി​ലോ​മീ​റ്റ​ർ
Sunday, April 8, 2018 1:43 PM IST
എ​ഞ്ചി​നി​ല്ലാ​തെ യാ​ത്ര​ക്കാ​രു​മാ​യി ട്രെ​യി​ൻ ഓ​ടി​യ​ത് പ​ത്ത് കി​ലോ​മീ​റ്റ​ർ. ഒ​ഡീ​ഷ​യി​ലെ തിത്‌ലഗ​ഢ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.​ട്രെ​യി​ൻ എ​ഞ്ചി​നി​ൽ നി​ന്നും വേ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ സ്കി​ഡ് ബ്രേ​ക്ക് ന​ൽ​കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

അ​ധി​കൃ​ത​ർ റെ​യി​ൽ​വേ പാ​ള​ത്തി​ൽ ക​ല്ലും ക​ന്പു​മി​ട്ട് ട്രെ​യി​ൻ നി​ർ​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ട്രെ​യി​ൻ മു​ന്പോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ ച​ങ്ങ​ല വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് അ​തു മ​ന​സി​ലാ​യി​ല്ല.

അ​ഹ​മ്മ​ദാ​ബാ​ദ് പു​രി എ​ക്സ്പ്ര​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തിത്‌ലഗ​ഢിൽ നി​ന്നും കേ​സിം​ഗ​യി​ലേ​ക്കു​ള്ള റെ​യി​ൽ​വേ പാ​ള​ത്തി​നു ചെ​രി​വു​ണ്ട് ഇ​താ​ണ് ട്രെ​യി​ൻ ഓ​ടാ​ൻ കാ​ര​ണ​മാ​യ​ത്. യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ര​ണ്ട് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.