ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​യി​ൽ നി​ന്നും ഉൗ​രി​ത്തെ​റി​ച്ച ട​യ​ർ ത​ക​ർ​ത്ത​ത് ഒ​രു കാ​ർ; യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Tuesday, July 10, 2018 3:39 PM IST
ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​റി​യി​ൽ നി​ന്നും ട​യ​ർ ഊ​രി​പ്പോ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വ​ശ്യ​യി​ലെ ലോം​ഗ്യാ​ൻ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നു​ള്ളി​ൽ യാ​ത്രി​ക​ൻ പ്ര​വേ​ശി​ക്കു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന കാ​റി​ന്‍റെ ര​ണ്ടു ട​യ​ർ ഊ​രി​ത്തെ​റി​ച്ചു കാ​റി​നു നേ​ർ​ക്കു വ​രി​ക​യാ​യി​രു​ന്നു.

ഉ​രു​ണ്ടു വ​ന്ന ട​യ​റി​ൽ ഒ​രെ​ണ്ണം കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ഇ​ടി​ക്കു​ക​യും മ​റ്റൊ​ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന് കാ​റി​ന്‍റെ മു​ക​ളി​ലേ​ക്കു പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ നി​ന്നും കാ​ർ യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പെ​ട്ട​ത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.