പസഫിക് സമുദ്രത്തിന്‍റെ അടിത്തട്ടിൽനിന്ന് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ശേഷിപ്പ്
Wednesday, March 21, 2018 10:11 AM IST
ര​​​​ണ്ടാം ലോ​​​​ക മ​​​​ഹാ​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്ത് ക​​​​ട​​​​ലി​​​​ലാ​​​​ണ്ടു​​പോ​​​​യ യു​​​​എ​​​​സ്എ​​​​സ് ജൂ​​നോ എ​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ ക​​​​ണ്ടെ​​​​ത്തി. മൈക്രോ​​​​സോ​​​​ഫ്റ്റ് സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​ൻ പോ​​​​ൾ എ ​​​​അ​​​​ല​​​​ൻ ചെ​​​​ല​​​​വ് വ​​​​ഹി​​​​ക്കു​​​​ന്ന പ​​​​ര്യ​​​​വേ​​​​ഷ​​​​ണസം​​​​ഘ​​​​മാ​​​​ണ് സോ​​​​ള​​​​മ​​​​ൻ ദ്വീ​​​​പി​​​​നു സ​​​​മീ​​​​പ​​​​ത്താ​​​​യി പ​​​​സ​​​​ഫി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ൽ ക​​​​പ്പ​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​​നി​​ന്ന് നാ​​ലു കി​​ലോ​​മീ​​റ്റ​​ർ ആ​​ഴ​​ത്തി​​ലാ​​യി​​രു​​ന്നു ക​​പ്പ​​ലി​​ന്‍റെ സ്ഥാ​​നം. 1942 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് ക​​​​പ്പ​​​​ൽ ജാ​​​​പ്പ​​​​നീ​​​​സ് ടോ​​​​ർ​​​​പ്പി​​​​ഡോ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​കർന്ന​​​​ത്. ടോ​​​​ർ​​​​പ്പി​​​​ഡോ പ്ര​​​​ഹ​​​​ര​​​​മേ​​​​റ്റ ക​​​​പ്പ​​​​ൽ ര​​​​ണ്ടാ​​​​യി പി​​​​ള​​​​ർ​​​​ന്ന് 30 സെ​​​​ക്ക​​​​ൻ​​ഡി​​നു​​​​ള്ളി​​​​ൽ ക​​​​ട​​​​ലി​​​​ൽ താ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മു​​​​ങ്ങു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് 687 പേ​​രു​​ണ്ടാ​​യി​​രു​​ന്ന ക​​പ്പ​​ലി​​ൽ​​നി​​ന്ന് 10 പേ​​​​രേ മാ​​​​ത്ര​​​​മാ​​​​ണ് ര​​​​ക്ഷി​​​​ക്കാ​​​​നാ​​​യ​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന പി​​​​ൽ​​​​ക്കാ​​​​ല​​​​ത്ത് യു​​​​ദ്ധവീ​​​​ര​​​ന്മാ​​​രാ​​​​യി വാ​​​​ഴ്ത്തി​​​​യ സു​​​​ള്ളി​​​​വ​​​​ൻ​​​​സ് സ​​​​ഹോ​​​​ദ​​​​ര​​​ന്മാ​​​രും മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ​​​​പ്പെ​​​ടു​​​ന്നു.

ഒ​​​​രേ യൂ​​​​ണി​​​​റ്റി​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ ജോ​​​​ലി​​​​ക്കു നിയോഗിക്കില്ലെന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ നാ​​​​വി​​​​ക​​​ന​​​യം മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് ജോ​​​​ർ​​​​ജ്, ഫ്രാ​​​​ൻ​​​​സി​​​​സ്, ജോ​​​​സ​​​​ഫ്, മാ​​​​ഡി​​​​സ​​​​ണ്‍, ആ​​​​ൽ​​​​ബ​​​​ർ​​​​ട്ട് എ​​​​ന്നീ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​രേ യൂ​​​​ണി​​​​റ്റി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.​

അ​​​​മേ​​​​രി​​​​ക്ക​​​​ൻ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളാ​​​​യ യു​​​​എ​​​​സ്എ​​​​സ് ലെ​​​​ക്സിം​​​​ഗ്ട​​​​ണ്‍, യു​​​​എ​​​​സ്എ​​​​സ് ഇ​​​​ന്ത്യാ​​​​നാ​​​​പോ​​​​ലിസ്, യു​​​​എ​​​​സ്എ​​​​സ് വാ​​​​ർ​​​​ഡ്, യു​​​​എ​​​​സ്എ​​​​സ് അ​​​​സ്റ്റോ​​​​റി​​​​യ, ജാ​​​​പ്പ​​​​നീ​​​​സ് യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ മു​​​​സാഷി, ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക​​​​പ്പ​​​​ൽ അ​​​​ർ​​​​ട്ടിം​​​​ഗ് ലി​​​​റെ എ​​​​ന്നി​​​​വ​​​​യെയും അ​​​​ല​​​​ന്‍റെ തെ​​​​ര​​​​ച്ചി​​​​ൽസം​​​​ഘം നേ​​​​ര​​​​ത്തേ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.