റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​നെ ക​ളി​യാ​ക്കി​യ ബ​ജാ​ജി​ന് മ​റു​പ​ടി​യു​മാ​യി ചെ​ന്നൈ ബു​ള്ള​റ്റ് ക്ല​ബ്ബി​ലെ പു​ലി​ക്കു​ട്ടി​ക​ൾ
Wednesday, March 21, 2018 2:19 PM IST
വി​പ​ണി​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടാ​ൻ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​നെ ക​ളി​യാ​ക്കി ബ​ജാ​ജ് ഡോ​മി​നാ​ർ നി​ര​വ​ധി പ​ര​സ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​രു​ന്നു. ആ​ന​യെ പോ​റ്റു​ന്ന​ത് എ​ന്തി​നാ​ണ് എ​ന്ന ചോ​ദ്യ​മാ​ണ് ഓ​രോ പ​ര​സ്യ​ങ്ങ​ളി​ൽ കൂ​ടി​യും അ​വ​ർ ഉ​ന്ന​യി​ച്ചു കൊ​ണ്ടി​രു​ന്ന​ത്.

ബ​ജാ​ജി​ന്‍റെ പ​ര​സ്യം ക​ണ്ട് ചൊ​ടി​ച്ച ബു​ള്ള​റ്റ് ആ​രാ​ധ​ക​ർ ഇ​തി​നു മ​റു​പ​ടി​യെ​ന്നോ​ണം നി​ര​വ​ധി വീ​ഡി​യോ പു​റ​ത്തു വി​ട്ടി​രു​ന്നു. അ​തി​ൽ ഏ​റ്റ​വും പു​തു​താ​യി പു​റ​ത്തു വി​ട്ട വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ചെ​ന്നൈ ബു​ള്ള​റ്റ് ക്ല​ബ്ബ് എ​ന്ന പേ​രി​ലു​ള്ള ഒ​രു ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ഹി​മാ​ല​യ​ൻ ബൈ​ക്കി​ൽ ഒ​രാ​ൾ ഒ​രു കു​ന്ന് നി​ഷ്പ്ര​യാ​സം ക​യ​റി പോ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. ഇ​തി​നു പി​ന്നാ​ലെ വ​ന്ന ബ​ജാ​ജി​ന്‍റെ ഡോ​മി​നാ​ർ ബൈ​ക്ക് ക​യ​റ്റം ക​യ​റു​വാ​ൻ പോ​ലു​മാ​കാ​തെ നി​ന്നു പോ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ. തു​ട​ർ​ന്ന് പി​ന്നാ​ലെ വ​ന്ന​വ​ർ ഡോ​മി​നാ​റി​നെ ത​ള്ളി നീ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഏ​റെ ആ​രാ​ധ​ക​രു​ള്ള റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​നെ ക​ളി​യാ​ക്കി​യ ബ​ജാ​ജി​നു​ള്ള കൃ​ത്യ​മാ​യ മ​റു​പ​ടി​യാ​ണി​തെ​ന്നാ​ണ് ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.