വി​ക്രം വേ​ദ ഹി​ന്ദി​യി​ലേ​ക്ക്...?
Wednesday, September 27, 2017 6:16 AM IST
വി​ജ​യ് സേ​തു​പ​തി, മാ​ധ​വ​ൻ കൂ​ട്ടു​കെ​ട്ടി​ൽ ഇ​റ​ങ്ങി​യ ത​മി​ഴ് ചി​ത്രം വി​ക്രം വേ​ദ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. പു​ഷ്ക​ർ-​ഗാ​യ​ത്രി എ​ന്ന സം​വി​ധാ​യി​ക ദ​ന്പ​തി​ക​ൾ ഒ​രു​ക്കി​യ ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. ചി​ത്രം തെ​ലു​ങ്കി​ലേ​ക്കു റീ​മേ​ക്ക് ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യിരുന്നു.

എന്നാൽ ചി​ത്രം ബോ​ളി​വു​ഡി​ലേ​ക്കു റീമേക്കു ചെയ്യുന്നുവെന്നാണു പുതിയ റിപ്പോർട്ടുകൾ. ഇതിനു താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ഷാ​രൂഖ് ഖാ​ന്‍റെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ റെ​ഡ് ചി​ല്ലീ​സ് വി​ക്രം വേ​ദ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സി​നെ സ​മീ​പി​ച്ച​താ​യാ​ണു വി​വ​രം.

എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്ക് അ​വ​കാ​ശം ആ​ർ​ക്കും വി​റ്റി​ട്ടി​ല്ലെ​ന്നു വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. വി​ക്രം എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും വേ​ദ എ​ന്ന ഗ്യാ​ങ്സ്റ്റ​റും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ന്‍റെ ക​ഥ​യാ​ണു വി​ക്രം വേ​ദ.

ഒ​രു ക​ഥൈ സൊ​ല്ല​ട്ടു​മാ സാ​ർ എ​ന്നു പ​റ​ഞ്ഞെ​ത്തി​യ വേ​ദ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് ഇ​ടം നേ​ടി​യ​ത്. പ​തി​വ് ഗ്യാ​ങ്സ്റ്റ​ർ സി​നി​മ​ക​ളു​ടെ ശൈ​ലി​ക​ളി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യി​ട്ടാ​യി​രു​ന്നു പു​ഷ്ക​ർ-​ഗാ​യ​ത്രി വി​ക്രം വേ​ദ ഒ​രു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.