ചി​യാ​ൻ വി​ക്ര​മി​ന്‍റെ മ​ക​നും വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്
ത​മി​ഴ് താ​രം ചി​യാ​ൻ വി​ക്ര​മി​ന്‍റെ മ​ക​ൻ ധ്രു​വ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ധ്രു​വി​ന്‍റെ സി​നി​മാപ്ര​വേ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു നാ​ളു​ക​ൾ ഏ​റെ​യാ​യെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് അ​തി​നൊ​രു സ്ഥി​രീ​ക​ര​ണ​മാ​യ​ത്.

കു​തി​ച്ചുചാ​ടാ​ൻ ത​യാ​റാ​യി​ക്കോ​ളൂ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ധ്രു​വി​ന്‍റെ ഒ​രു വീ​ഡി​യോ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചാ​ണു വി​ക്രം മ​ക​ന്‍റെ സി​നി​മാ​പ്ര​വേ​ശ​ത്തെ​ക്കു​റി​ച്ച് ആ​രാ​ധക​രെ അ​റി​യി​ച്ച​ത്. തെ​ലു​ങ്ക് ഹി​റ്റ് ചി​ത്രം "അ​ർ​ജു​ൻ റെ​ഡ്ഢി​'യു​ടെ ത​മി​ഴ് റീ​മേ​ക്കി​ലൂ​ടെ​യാ​ണ് ധ്രു​വി​ന്‍റെ അ​ര​ങ്ങേ​റ്റം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നേ​ര​ത്തെ ത​ന്നെ താ​ര​മാ​ണു ധ്രു​വ്. ധ്രു​വി​ന്‍റെ ഡ​ബ്സ്മാ​ഷ് വീ​ഡി​യോ​ക​ൾ വൈ​റ​ലാ​ണ്. ക​ഴി​ഞ്ഞവ​ർ​ഷം ധ്രു​വ് സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട്ട് ഫി​ലി​മും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.