പെ​രു​മ്പാ​മ്പി​നെ പിടിച്ച രാ​ജ​വെ​മ്പാ​ലയെ നാട്ടുകാർ പിടികൂടി
പാ​ന്പു​ക​ളി​ലെ രാ​ജാ​വാ​യ രാ​ജ​വെ​മ്പാ​ല​യും പെ​രു​മ്പാമ്പും ത​മ്മി​ൽ ന​ട​ന്ന അ​ത്യു​ഗ്ര​ൻ പോ​രാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. പ​തി​നേ​ഴ് അ​ടി നീ​ള​മു​ള്ള രാ​ജ​വെ​ന്പാ​ല ഏ​ഴ് അ​ടി നീ​ള​മു​ള്ള പെ​രു​ന്പാ​ന്പി​നെ ഭ​ക്ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് പോ​രാ​ട്ട​ത്തി​ന് കാ​ര​ണം. താ​യ്‌ല​ൻ​ഡി​ലെ ഒ​രു റി​സോ​ർ​ട്ടി​നു സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ളു​ക​ൾ ക​ണ്ടെ​ത്തു​ന്പോ​ൾ ത​ന്നെ വി​ഴു​ങ്ങാ​തി​രി​ക്കാ​ൻ രാ​ജ​വെ​ന്പാ​ല​യു​ടെ ത​ല​യി​ൽ ചു​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു പെ​രു​ന്പാ​ന്പ്. അ​പ്പോ​ഴേ​ക്കും വി​ഷ​മേ​റ്റ് പെ​രു​ന്പാ​ന്പ് ത​ള​ർ​ന്നി​രു​ന്നു. മാ​ത്ര​മ​ല്ല രാ​ജ​വെ​ന്പാ​ല​യും അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.

ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ഴേ​ക്കും പെ​രു​ന്പാ​ന്പി​നെ ഉ​പേ​ക്ഷി​ച്ചു രാ​ജ​വെ​ന്പാ​ല പോ​യി. കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം പെ​രു​ന്പാ​ന്പി​നെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പി​ന്നീ​ട് അ​ഞ്ചം​ഗ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊടുവിൽ രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ടു​ക​യും ചെ​യ്തു.