അ​പ​മ​ര്യാ​ദ​യാ​യി ശ​രീ​ര​ത്ത് സ്പ​ർ​ശി​ച്ച​യാ​ളു​ടെ ക​ര​ണം പു​ക​ച്ച് യു​വ​തി
Sunday, July 22, 2018 3:28 PM IST
അ​പ​മ​ര്യാ​ദ​യാ​യി ശ​രീ​ര​ത്ത് സ്പ​ർ​ശി​ച്ച​യാ​ളു​ടെ ക​ര​ണം പു​ക​ച്ച് യു​വ​തി. ജോ​ർ​ജി​യ​യി​ലെ സാ​വ​ന്നാ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ന്നി വാ​ൻ ഗോ​ഗോ എ​ന്നു പേ​രു​ള്ള റ​സ്റ്റൊ​റ​ന്‍റി​ലാ​ണ് സം​ഭ​വം. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രി​യാ​ണ് എ​മി​ലി​യാ ഗോ​ൾ​ഡ​ൻ എ​ന്നു​പേ​രു​ള്ള യു​വ​തി

റ​സ്റ്റൊ​റ​ന്‍റി​ൽ തി​ര​ക്കു​ള്ള സ​മ​യം ന​ട​ന്നു​പോ​യ ഒ​രു യു​വാ​വ് പിൻതിരിഞ്ഞു നിൽക്കുകയായിരുന്ന ഈ യുവതിയുടെ ശ​രീ​ര​ത്തി​ൽ അ​പ​ര​മ​ര്യാ​ദ​യാ​യി സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല അ​തി​നു ശേ​ഷം സ്ഥ​ല​ത്തു നി​ന്നും ന​ട​ന്നു പോ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പി​ന്നാ​ലെ ചെ​ന്ന യു​വ​തി ഇ​യാ​ളെ മ​ർ​ദ്ദിക്കുകയും ശകാരിക്കുകയുമായിരുന്നു.

റ​സ്റ്റൊ​റ​ന്‍റി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. പി​ന്നീ​ട് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.