ലക്ഷം ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന വജ്രാ​ഭ​ര​ണ​ങ്ങ​ൾ യു​വ​തി ച​വ​റ്റു​കൂ​ന​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞു
Friday, March 16, 2018 10:31 AM IST
ച​വ​റ്റു കൂ​ന​യി​ലേ​ക്ക് ഒരുലക്ഷം ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന വജ്രാഭ​ര​ണ​ങ്ങ​ൾ അ​ബ​ദ്ധ​ത്തി​ൽ വ​ലി​ച്ചെ​റി​ഞ്ഞ് യു​വ​തി. അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ​യി​ലാ​ണ് സം​ഭ​വം. ത​നി​ക്കു പ​റ്റി​യ അ​ബ​ദ്ധം മ​ന​സി​ലാ​ക്കി​യ യു​വ​തി മാ​ലി​ന്യം കൂ​ട്ടി​യി​ട്ട് ന​ശി​പ്പി​ക്കു​ന്ന സ്ഥ​ല​ത്തെ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ചു പേ​ർ ഏ​ക​ദേ​ശം മൂ​ന്നു മ​ണി​ക്കൂ​ർ സ​മ​യം ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ആ​ഭ​ര​ണ​മ​ട​ങ്ങി​യ ബാ​ഗ് തി​രി​കെ ല​ഭി​ച്ച​ത്.

താ​ൻ നി​ക്ഷേ​പി​ച്ച​ത് ഒ​രു ക​റു​ത്ത നി​റ​മു​ള്ള ബാ​ഗാ​ണ് എ​ന്ന​ത​ല്ലാ​തെ ഇ​വ​ർ​ക്ക് മ​റ്റൊ​ന്നും ബാ​ഗി​നെ സം​ബ​ന്ധി​ച്ച് പ​റ​യു​വാ​ൻ ഇ​ല്ലാ​യി​രു​ന്നു. ദി​വ​സേ​ന 300 ട​ണ്‍ മാ​ലി​ന്യ​ങ്ങ​ൾ വ​രു​ന്ന ഇ​വി​ടെ ഒ​രു ബാ​ഗ് തെ​ര​യു​ക എ​ന്ന​തും അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഈ ​തെ​ര​ച്ചി​ൽ മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ബാ​ഗ് ക​ണ്ടെ​ത്താ​നാ​യ​ത്. ബാ​ഗ് തു​റ​ന്നു പ​രി​ശോ​ധി​ച്ച ഇ​വ​ർ മു​ഴു​വ​ൻ വജ്രാഭ​ര​ണ​ങ്ങ​ളും ഇ​തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.