ക​ടി​ച്ച പാ​മ്പി​നെ കൈ​യി​ൽ ചു​റ്റി ചി​കി​ത്സ തേ​ടി യു​വ​തി ആ​ശു​പ​ത്രി​യി​ൽ
Thursday, August 2, 2018 11:52 AM IST
അ​ക​ലെ വ​ച്ച് പാ​മ്പി​നെ കാ​ണു​മ്പോ​ൾ ത​ന്നെ ബോ​ധം പോ​കു​ന്ന​വ​രു​ണ്ട് എ​ന്നാ​ൽ ക​ടി​ച്ച പാ​മ്പി​നെ​യും കൈ​യി​ൽ ചു​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വ​തി​യാ​ണ് വാ​ർ​ത്ത​ക​ളി​ലെ താ​രം.

ചൈ​ന​യി​ലെ പു​ജി​യാം​ഗ് കൗ​ണ്ടി​യി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 1.5 മീ​റ്റ​ർ നീ​ളം പാ​മ്പി​നു​ണ്ടാ​യി​രു​ന്നു. കൈ​യി​ൽ ചു​റ്റി​യ പാ​മ്പി​ന്‍റെ ത​ല​യി​ൽ വി​ര​ലു​ക​ൾ കൊ​ണ്ട് ഇ​വ​ർ ശ​ക്തി​യാ​യി അ​മ​ർ​ത്തി​പ്പി​ടി​ച്ചി​രു​ന്നു. വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​യി​രു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​രു​ന്നി​ല്ല.

ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ചും ധൈ​ര്യ​ത്തെ പു​ക​ഴ്ത്തി​യും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.