എ​ക്സി​ബി​ഷ​നി​ടെ മ്യൂ​സി​യ​ത്തി​നു​ള്ളി​ൽ നി​ന്നും പ​തി​നൊ​ന്ന് ല​ക്ഷം രൂപ വി​ല​പി​ടി​പ്പു​ള്ള പാ​റ​ക്ക​ല്ല് മോ​ഷ​ണം പോ​യി
Tuesday, April 10, 2018 4:35 PM IST
മ്യൂ​സി​യ​ത്തി​നു​ള്ളി​ൽ നി​ന്നും പ​തി​നൊ​ന്നു ല​ക്ഷം രൂ​പ വി​ല​പി​ടി​പ്പു​ള്ള ക​ല്ല് പ്രാ​യ​മാ​യ സ്ത്രീ ​ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. ടൊ​റ​ന്‍റോ​യി​ലെ ഗാ​ർ​ഡി​ന​ർ മ്യൂ​സി​യ​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ച ഒ​രു എ​ക്സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​നാ​യാ​ണ് ഈ ​പാ​റ ക​ല്ല് കൊ​ണ്ടു​വ​ന്ന​ത്.

ഇ​വി​ടെ​യെ​ത്തു​ന്ന ആ​ളു​ക​ൾ​ക്ക് പാ​റ ക​ല്ലി​ൽ സ്പ​ർ​ശി​ക്കു​വാ​നു​ള്ള അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. എ​ക്സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​യ പ്രാ​യ​മാ​യ ഒ​രു സ്ത്രീ​യാ​ണ് ഈ ​ക​ല്ലു​മാ​യി മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്. പ്ര​ശ​സ്ത സം​ഗീ​ത​ഞ്ജ​നാ​യ ജോ​ണ്‍ ലെ​ണ്ണോ​ണി​ന്‍റെ ഭാ​ര്യ യോ​കൊ ഒ​ണോ​യു​ടെ കൈ​പ്പ​ടം പ​തി​ഞ്ഞ പാ​റ​ക്ക​ല്ല് ആ​ണി​തെ​ന്ന് പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. ല​വ് യു​വ​ർ സെ​ൽ​ഫ് എ​ന്നാ​യി​രു​ന്നു ഈ ​ക​ല്ലി​ൽ എ​ഴു​തി​യി​രു​ന്ന​ത്.





മ്യൂ​സി​യ​ത്തി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ടൊ​റ​ന്േ‍​റാ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഇ​തി​നു മു​ന്പ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു വെ​ച്ച 2,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു പ്ര​തി​മ​യു​ടെ വി​ര​ൽ ഒ​രാ​ൾ മോ​ഷ്ടി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.