റോ​ഡിലൂടെ ന​ട​ന്ന യു​വ​തി​യെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് എറിഞ്ഞ് കൂ​റ്റ​ൻ കാ​ള
Wednesday, March 14, 2018 12:27 PM IST
തി​ര​ക്കേ​റി​യ റോ​ഡി​ൽ കൂ​ടി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ പി​ന്നാ​ലെ​യെ​ത്തി​യ ഒ​രു കാ​ള കു​ത്തു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഗു​ജ​റാ​ത്തി​ലെ ബ​റൂ​ച്ചി​ലാ​ണ് സം​ഭ​വം. റോ​ഡരികിൽ കൂ​ടി ​യു​വ​തി ന​ട​ന്നു വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. സ്കൂ​ട്ട​റി​ൽ ഇ​വി​ടെ നി​ൽ​ക്കു​ന്ന ഒ​രാ​ളോ​ട് സം​സാ​രി​ച്ച​തി​നു ശേ​ഷം മു​ന്പോ​ട്ട് ഇ​വ​ർ ന​ട​ക്കു​ന്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ ഒ​രു കാ​ള ആ​ദ്യം സ്കൂ​ട്ട​റി​ൽ നി​ൽ​ക്കു​ന്ന ആ​ളെ ഇ​ടി​ച്ച​തി​നു ശേ​ഷം യു​വ​തി​യെ കൊ​ന്പി​നു കു​ത്തി​യെ​റി​യു​ക​യാ​യി​രു​ന്നു.

നി​ല​ത്തു നി​ന്നും ഏ​ക​ദേ​ശം പ​ത്ത് അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഇ​വ​ർ തെ​റി​ച്ചു പോ​യ​ത്.സം​ഭ​വം ക​ണ്ട് ഭ​യ​ച​കി​ത​രാ​യ ആ​ളു​ക​ൾ ഈ ​യു​വ​തി​യു​ടെ സ​മീ​പ​ത്തേ​ക്ക് ഓ​ടി കൂ​ടി​യ​പ്പോ​ൾ കാ​ള ഇ​വി​ടെ നി​ന്നും ന​ട​ന്നു മാ​റു​ക​യും ചെ​യ്തു. ധാ​രാ​ളം ബൈ​ക്കു​ക​ൾ പാ​ർ​ക്കു ചെ​യ്ത​തി​നു സ​മീ​പ​ത്താ​ണ് ഇ​വ​ർ വീ​ണ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.