വാങ്ങിയ വ​സ്ത്രം മാ​റി ന​ൽ​കി​ല്ലെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ യു​വ​തി ചെ​യ്ത​ത്
Tuesday, March 6, 2018 12:47 PM IST
ര​ണ്ടു മാ​സം മു​ന്പ് വാ​ങ്ങി​യ വ​സ്ത്രം മാ​റി ന​ൽ​കി​ല്ല​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ യു​വ​തി ചെ​യ്ത​ പരാക്രമത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ലാ​ണ് സം​ഭ​വം. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് വാ​ങ്ങി​യ വ​സ്ത്രം മാ​റി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തു​ണി​ക്ക​ട​യി​ലെ​ത്തി​യ യു​വ​തി​യോ​ട് അ​തി​നു സാ​ധി​ക്കി​ല്ല​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഇതോടെ ജീ​വ​ന​ക്കാ​രോ​ട് വാ​ക്കു ത​ർ​ക്ക​ത്തി​ലേ​ർ​പ്പെട്ട യുവതി ക​ട​യ്ക്കു​ള്ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചിരുന്ന തു​ണി​ക​ൾ എ​ടു​ത്ത് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​വ​രെ സ​മാ​ധാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ അ​തി​നു വ​ഴ​ങ്ങി​യി​ല്ല. ക​ട​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ക​ട​യു​ടെ ഉ​ട​മ​സ്ഥ​ർ ഈ ​സ്ത്രീ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.