സ​മു​ദാ​യം മാ​റി പ്ര​ണ​യി​ച്ചു; മേ​ഘാ​ല​യ​യി​ൽ യു​വ​തി​ക്കു തെ​രു​വി​ൽ ക്രൂ​ര​മ​ർ​ദ​നം
Monday, April 16, 2018 8:29 PM IST
മേ​ഘാ​ല​യ​യി​ൽ യു​വ​തി​യെ ഒ​രു സം​ഘം പു​രു​ഷ​ൻ​മാ​ർ തെ​രു​വി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ വെ​സ്റ്റ് ഗാ​രോ ഹി​ൽ ജി​ല്ല​യി​ലാ​ണ് സ​ദാ​ചാ​ര പോ​ലീ​സ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

നി​ല​ത്തു​വീ​ണു​കി​ട​ക്കു​ന്ന പ​ച്ച കു​ർ​ത്ത ധ​രി​ച്ച ഇ​രു​പ​തി​നോ​ട​ടു​ത്തു പ്രാ​യ​മു​ള്ള യു​വ​തി​യെ​യാ​ണ് സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ കൈ ​പി​ടി​ച്ചു തി​രി​ച്ച സം​ഘ​ത്തി​ലൊ​രാ​ൾ മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് വ​യ​റി​ലും കാ​ലു​ക​ളി​ലും ആ​ഞ്ഞു ച​വി​ട്ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. സം​ഘ​ത്തി​ൽ ഒ​രാ​ൾ ശ​ക്ത​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത് മൂ​ന്നു ത​വ​ണ പ്ര​ഹ​രി​ക്കു​ന്നു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത പോ​ലീ​സ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ ബി​രേ​ൻ സാം​ഗ്മ എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന മ​റ്റു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു രൂ​പം ന​ൽ​കി. കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യാ​യ പെ​ണ്‍​കു​ട്ടി സു​ര​ക്ഷി​ത​യാ​ണെ​ന്നും സ​ദാ​ചാ​ര പോ​ലീ​സ് സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഗാ​രോ ആ​ദി​വാ​സി സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​താ​ണ് പെ​ണ്‍​കു​ട്ടി. മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വു​മാ​യി പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യ​താ​ണ് മ​ർ​ദ​ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. പെ​ണ്‍​കു​ട്ടി ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​യ്ക്കു വ​ന്ന​പ്പോ​ഴാ​ണ് ബി​രേ​ൻ സാം​ഗ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം മ​ർ​ദി​ച്ച​തെ​ന്നു ദൃ​ക്സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ചു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.