ലോകത്തെ ആദ്യ ലേഡീസ് സ്പെഷൽ ട്രെയിനിന് 26 വയസ്
Sunday, May 6, 2018 8:55 AM IST
മും​ബൈ​യി​ലെ ലോ​ക്ക​ൽ ട്രെ​യി​നു​ക​ൾ നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് പ്ര​ശ​സ്തി​യാ​ർ​ജി​ച്ച​വ​യാ​ണ്. മും​ബൈ എ​ന്ന ന​ഗ​ര​ത്തി​ൽ മാ​ത്ര​മ​ല്ല ഈ ​ട്രെ​യി​നു​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ആ​ദ്യ ലേ​ഡീ​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​രം​ഭി​ച്ച​തും ഇ​വി​ടെ​യാ​ണ്.

ച​ർ​ച്ച്ഗേ​റ്റ്, ബൊ​റി​വാ​ലി സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ 26 വ​ർ​ഷം മു​ന്പാ​ണ് ആ​ദ്യ ലേ​ഡീ​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തി​യ​തെ​ന്ന് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ആ​ദ്യം ച​ർ​ച്ച്ഗേ​റ്റ്, ബൊ​റി​വാ​ലി സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​തെ​ങ്കി​ലും 1993ൽ ​ഇ​ത് വി​രാ​റി​ലേ​ക്കു​കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു.

അ​ന്നുമു​ത​ൽ ഇ​ന്നു​വ​രെ ദി​വ​സേ​ന ല​ക്ഷ​ക്ക​ണ​ക്കി​നു സ്ത്രീ​ക​ൾ യാ​ത്ര​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്നു. 26 വ​ർ​ഷ​മെ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ന്പോ​ൾ വ​നി​താ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം​കൊ​ണ്ട് ഏ​റ്റ​വും തി​ര​ക്കേ​റി​യ സ​ബ​ർ​ബ​ൻ ലൈ​നു​ക​ളി​ൽ ഒ​ന്നാ​ണ് ഈ ​ലേ​ഡീ​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ.

1992 മേ​യ് അ​ഞ്ചി​നാ​ണ് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ലേ​ഡീസ് സ്പെ​ഷ​ൽ ട്രെ​യി​ൻ ര​ണ്ടു സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ ആ​രം​ഭി​ച്ച​ത്. അ​ന്ന് ദി​വ​സേ​ന ര​ണ്ടു സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത് ഇ​ന്ന് എ​ട്ടാ​യി (രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും നാ​ലു വീ​തം) ഉ​യ​ർ​ന്നു. വ​നി​താ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി സി​സി​ടി​വി, ടോ​ക്ക് ബാ​ക്ക് സി​സ്റ്റം തു​ട​ങ്ങി​യ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ഈ ​സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.