മിറക്കിൾ മില്ലി: ക്ലോണിംഗിനു മാത്രമായി ഒരു നായജന്മം!
Friday, July 20, 2018 1:37 PM IST
ഇ​​​ത്തി​​​രി​​​ക്കു​​​ഞ്ഞ​​​നാ​​​ണെ​​​ങ്കി​​​ലും മി​​​റ​​​ക്കി​​ൾ മി​​​ല്ലി എ​​​ന്ന ആ​​​റു​ വ​​​യ​​​സു​​​കാ​​​രി നാ​​​യ​​​യ്ക്കു വ​​​ലി​​​യ ഗ​​​മ​​​യാ​​​ണ്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ചെ​​​റി​​​യ നാ​​​യ എ​​​ന്ന ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​താ​​​ണ് പ്യൂ​​​ർ​​​ട്ടോ​​​റി​​​ക്ക​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ കു​​​ഞ്ഞ​​​ൻ നാ​​​യ​​​യു​​​ടെ താ​​ര​​പ​​രി​​വേ​​ഷ​​ത്തി​​നു കാ​​​ര​​​ണം. 2012ലാ​​​ണ് ക​​​ക്ഷി ഗി​​​ന്ന​​​സ് ബു​​​ക്കി​​​ൽ ഇ​​ടം​​​നേ​​​ടു​​​ന്ന​​​ത്. ഇ​​തു​​​വ​​​രെ മി​​​റ​​​ക്കി​​​ൾ മി​​​ല്ലി​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​ക്കാ​​​ൻ ഒ​​​രു നാ​​​യ​​​യ്ക്കും സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.

ഇ​​​പ്പോ​​​ഴി​​​താ മി​​​ല്ലി​​​യെ​​​ത്തേ​​​ടി മ​​​റ്റൊ​​​രു ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡു​​​മെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഏ​​​റ്റ​​​വും അ​​​ധി​​​കം പ്രാ​​​വ​​​ശ്യം ക്ലോ​​​ണിം​​​ഗി​​​നു വി​​​ധേ​​​യ​​​യാ​​​ക്ക​​​പ്പെ​​​ട്ട മൃ​​​ഗം എ​​​ന്ന ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡ്. മി​​​ല്ലി​​​യെ ക്ലോ​​​ൺ ചെ​​​യ്ത് 49 നാ​​​യ​​​ക​​​ളെ​​​യാ​​​ണ് ഇ​​​തു​​​വ​​​രെ ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​യി​​​ലെ സി​​​യൂ​​​ളി​​​ലു​​​ള്ള സോം ​​​ബ​​​യോ​​​ടെ​​​ക് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മി​​​ല്ലി​​​യു​​​ടെ അ​​​തേ രൂ​​​പ​​​ത്തി​​​ലും ഭാ​​​വ​​​ത്തി​​​ലു​​​മു​​​ള്ള​​​വ​​​യാ​​​ണ് 49 ക്ലോ​​​ൺ നാ​​​യ​​​ക​​​ളി​​​ലെ ഭൂ​​​രി​​​ഭാ​​​ഗ​​​വും. എ​​​ന്നാ​​​ൽ, ചി​​​ല​​​തി​​നു മി​​​ല്ലി​​​യേ​​​ക്കാ​​​ൾ വ​​​ലുപ്പ​​​മു​​​ണ്ട്.



മി​​​ല്ലി​​​യു​​​ടെ വ​​​ലുപ്പ​​​ക്കു​​​റ​​​വി​​​ന്‍റെ കാ​​​ര​​​ണ​​​മ​​​റി​​​യാ​​​നാ​​​ണ് ഇ​​​ത്ര​​​യ​​​ധി​​​കം ത​​​വ​​​ണ ക്ലോ​​​ണിം​​​ഗ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. 1996ൽ ​​​ഡോ​​​ളി എ​​​ന്ന ചെ​​​മ്മ​​​രി​​​യാ​​​ടി​​​നെ ക്ലോ​​​ൺ ചെ​​​യ്യാ​​​നു​​​പ​​​യോ​​​ഗി​​​ച്ച അ​​​തേ വി​​​ദ്യ​​​യാ​​​ണ് മി​​​ല്ലി​​​യു​​​ടെ ക്ലോ​​​ൺ പ​​​തി​​​പ്പു​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നും പ്ര​​​യോ​​​ഗി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.