സാ​ഹ​സി​ക വി​നോ​ദ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ; സ്കൂ​ൾ അ​ധി​കൃ​ത​രെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ
Wednesday, March 21, 2018 1:14 PM IST
വ​ള​രെ​യ​ധി​കം അ​പ​ക​ട​മാ​യ രീ​തി​യി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. മെ​ക്സി​ക്കോ​യി​ലെ ഒ​രു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം.

ത​ടി കൊ​ണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഒ​രു വ​സ്തു​വി​ൽ ക​യ​റി കി​ട​ക്കു​ന്ന നാ​ലു കു​ട്ടി​ക​ൾ യാ​തൊ​രു സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ ഒ​രു​മി​ച്ച് അ​തി​ൽ ക​റ​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​യാ​ൾ കു​ട്ടി​ക​ളെ അ​തു ചെ​യ്യു​ന്ന​തി​ൽ നി​ന്നും വി​ല​ക്കാ​തെ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.